2021 Renault Triber launched @Rs.5.30 lakhs
April 27, 2021
Ola Announces Hypercharger Network, World’s Largest Electric Two-Wheeler Charging Network
April 28, 2021

സിട്രോൺ സി5 എയർക്രോസ് എസ്‌യുവിയുടെ ഡെലിവറി കൊച്ചിയിൽ ആരംഭിച്ചു

കൊച്ചിയിലെ ലാ മെയ്‌സൻ സിട്രോൻ ഫിജിറ്റൽ ഷോറൂമിൽ നിന്നും പുതിയ സിട്രോൺ സി5 എയർക്രോസ് എസ്‌യുവിയുടെ ഡെലിവറി ആരംഭിച്ചപ്പോൾ.

പുതിയ സിട്രോൺ സി5 എയർക്രോസ് എസ്‌യുവിയുടെ കൊച്ചിയിലെ എക്‌സ്‌ഷോറൂം അവതരണ വില 29.90 ലക്ഷം രൂപ ആണ്‌

ഫ്രഞ്ച് കാർ നിർമാതാക്കളായ സിട്രോണിന്റെ ഏറ്റവും പുതിയ സിട്രോൻ സി5 എയർക്രോസ് എസ്‌യുവിയുടെ വിതരണം കൊച്ചിയിലെ ലാ മെയ്‌സൻ സിട്രോൻ ഫിജിറ്റൽ ഷോറൂമിൽ ആരംഭിച്ചു.

സിട്രോണിന്റെ ഫ്‌ളാഗ്ഷിപ്പ് എസ്‌യുവി ഇന്ത്യയിലെ കമ്പനിയുടെ ചെന്നൈക്കടുത്തുള്ള തിരുവള്ളൂർ പ്ലാന്റിലാണ് അസംബിൾ ചെയ്യുന്നത്. ഡൈനാമിക്ക് രൂപകൽപ്പനയുള്ള ‘കംഫർട്ട് ക്ലാസ് എസ്‌യുവി’ നാലു നിറങ്ങളിൽ ലഭ്യമാണ്. വ്യക്തിഗതമായ ലുക്കിനായി ബ്ലാക്ക് റൂഫും തെരഞ്ഞെടുക്കാം.

സിട്രോൺ സ്വന്തമാക്കാൻ കമ്പനി ഇന്ത്യൻ ഉപഭോക്താക്കൾക്കായി സിട്രോൺ ഫ്യൂച്ചർ ഷുവർ അവതരിപ്പിക്കുന്നു. ബൃഹത്തായ ഈ പാക്കേജിൽ 49,999 രൂപ മാസ ഗഡു അടച്ച് ഉപഭോക്താക്കൾക്ക് സിട്രോൺ തവണ വ്യവസ്ഥയിൽ സ്വന്തമാക്കാം. അതോടൊപ്പം സിട്രോൻ സി5 എയർക്രോസ് എസ്‌യുവിയുടെ ഫ്യൂച്ചർ വാല്യുകൂടി ഉറപ്പു നൽകുന്നു. പതിവ് മെയിന്റനൻസ്, എക്സ്റ്റൻഡഡ് വാറന്റി, റോഡ്‌സൈഡ് അസിസ്റ്റൻസ്, അഞ്ചു വർഷം വരെ ഓൺറോഡ് ഫൈനാൻസിങ് എന്നിവയും പാക്കേജിൽ ഉൾപ്പെടുന്നു.

ഉപഭോക്താക്കൾക്ക് ടെസ്റ്റ് ഡ്രൈവിലൂടെ സിട്രോൺ സി5 എയർക്രോസ് എസ്‌യുവിയുടെ സമാനതകളില്ലാത്ത സുഖം അനുഭവിച്ചറിയാൻ കൊച്ചിയിലെ ലാ മെയ്‌സൻ സിട്രോൺ ഫിജിറ്റൽ ഷോറൂം സന്ദർശിക്കാം. www.ctiroen.in സൈറ്റിലും ബുക്ക് ചെയ്യാം.
പുതിയ സിട്രോൺ സി5 എയർക്രോസ് എസ്‌യുവിയുടെ കൊച്ചിയിലെ എക്‌സ്‌ഷോറൂം അവതരണ വില:

ഫീൽ (മോണോടോൺ) 29.90 ലക്ഷം രൂപ

ഫീൽ (ബൈടോൺ) 30.40 ലക്ഷം രൂപ

ഷൈൻ (മോണോടോൺ/ബൈടോൺ) 31.90 ലക്ഷം രൂപ.

Leave a Reply

Your email address will not be published. Required fields are marked *

shares