യാത്ര സ്മൂത്താക്കും, കാർ സ്‌റ്റൈബിലൈസർ പ്രോ!
March 24, 2021
ജനകീയ പാലങ്ങൾ വരട്ടെ…
March 24, 2021

സൂപ്പർബിനെ പ്രണയിക്കാതിരിക്കുന്നതെങ്ങനെ….

ബിജു മോഹൻ സ്‌കോഡ സൂപ്പർബ് എൽ ആന്റ് കെയ്‌ക്കൊപ്പം

2021 മോഡൽ സ്‌കോഡ സൂപ്പർബ് എൽ ആന്റ് കെ മലയാളം സ്‌കോഡയിൽ നിന്നും ബിജു മോഹന്റെ കൈമനത്തുള്ള മോഹനത്തിലേക്ക് എത്തിയതിൽപ്പിന്നെ ഡ്രൈവിങ് സീറ്റിൽ നിന്നും മാറിയിട്ടില്ല ആ ഇരുപത്തെട്ടുകാരൻ. സ്‌കോഡ സൂപ്പർബ് അത്രയ്ക്ക് വശീകരിച്ചിരിക്കുന്നു ബിജു മോഹനെ….

എഴുത്ത്: ജെ ബിന്ദുരാജ്

തിരുവനന്തപുരത്തെ കിള്ളി ടവർ ടൂറിസ്റ്റ് ഹോമിന്റെ മാനേജിങ് ഡയറക്ടറായ ബിജു മോഹൻ പല ആഡംബര കാറുകളുടേയും ഉടമയാണ്. വാഹനപ്രേമിയായ ഈ ഇരുപത്തെട്ടുകാരൻ സാധാരണയായി ഉപയോഗിച്ചിരുന്നത് ബിഎംഡബ്ല്യു 530 ഐ എം സ്‌പോർട്ട് ആണ്. ജർമ്മൻ കാറുകളോട് ഒരു സവിശേഷ താൽപര്യം തന്നെ പുലർത്തുന്ന, സഞ്ചാരം ഇഷ്ടപ്പെടുന്ന ഈ ചെറുപ്പക്കാരന് പക്ഷേ ഏറെക്കാലമായി സ്‌കോഡ ബ്രാൻഡിനോട് ഒരു പ്രണയമുണ്ട്. ഒക്ടേവിയയോടും ലോറയോടുമൊക്കെ ചെറുപ്പം മുതൽ പ്രണയത്തിലായിരുന്ന ബിജു ഇക്കഴിഞ്ഞ മാർച്ച് അഞ്ചിന് സ്‌കോഡയുമായി ഒരു ബന്ധം ആരംഭിച്ചു. സ്‌കോഡയുടെ 2021 മോഡൽ സൂപ്പർബ് എൽ ആന്റ് കെ തിരുവനന്തപുരത്തെ സ്‌കോഡ ഡീലറായ മലയാളം സ്‌കോഡയിൽ നിന്നും കൈമനത്തുള്ള ബിജുവിന്റെ മോഹനം എന്ന ഭവനത്തിലേക്ക് ടയറെടുത്ത് വച്ച് പ്രവേശിച്ചത് അന്നാണ്.

”സ്‌കോഡ സൂപ്പർബ് എൽ ആന്റ് കെയുടെ 2021ലെ ഫേസ് ലിഫ്റ്റിനായി കാത്തിരിക്കുകയായിരുന്നു ഞാൻ. എന്റെ പ്രതീക്ഷകൾക്കപ്പുറത്താണ് സ്‌കോഡയുടെ നിലവാരമെന്ന് സൂപ്പർബിലെ യാത്രകളിൽ നിന്നു തന്നെ എനിക്ക് ഇതിനകം വ്യക്തമായിട്ടുണ്ട്. നേരത്തെ ഉപയോഗിച്ചിരുന്ന ആഡംബര കാറുമായി താരതമ്യപ്പെടുത്തുമ്പോൾ ഫീച്ചറുകളുടെ കാര്യത്തിലും ഡ്രൈവിങ് കംഫർട്ടിന്റെ കാര്യത്തിലും സ്‌കോഡ സൂപ്പർബ് എൽ ആന്റ് കെ ഒട്ടും പിന്നിലല്ല. സൂപ്പർബിലെ യാത്രകൾ ശരിക്കും ആസ്വദിക്കുന്നുണ്ട് ഞാൻ,” ബിജു മോഹൻ പറയുന്നു. ”മലയാളം സ്‌കോഡയിൽ നിന്നുമാണ് ഞാൻ സൂപ്പർബ് എടുത്തത്. തികച്ചും പ്രൊഫഷണൽ സമീപനം വച്ചുപുലർത്തുന്ന ഡീലർമാരാണ് അവരെന്ന് ഡെലിവറിയുടെ കൃത്യതയും നല്ല പെരുമാറ്റവും കൊണ്ടു തന്നെ എനിക്ക് ബോധ്യപ്പെട്ടു,” ബിജു മോഹൻ കൂട്ടിച്ചേർക്കുന്നു. 44 ലക്ഷം രൂപയായിരുന്നു സ്‌കോഡ സൂപ്പർബ് എൽ ആന്റ് കെയുടെ ഓൺറോഡ് വില.

ബിജു മോഹനും ഭാര്യ നർമ്മദയും സ്‌കോഡ സൂപ്പർബ് എൽ ആന്റ് കെയ്‌ക്കൊപ്പം

എംബിഎ ബിരുദധാരിയായ ബിജു മോഹൻ തന്റെ ബിസിനസ് യാത്രകൾക്കെല്ലാം ആശ്രയിക്കാനാകുന്ന ഒരു മികച്ച സെഡാനായുള്ള കാത്തിരിപ്പിലായിരുന്നുവെന്നു പറഞ്ഞുവല്ലോ. മാത്രവുമല്ല, ഭാര്യ നർമ്മദയുടെ വീട് കണ്ണൂരായതിനാൽ മിക്കപ്പോഴും തിരുവനന്തപുരത്തു നിന്ന് കണ്ണൂർക്ക് യാത്ര പോകേണ്ടതായും വരും. സുരക്ഷിതത്വത്തിന്റെ കാര്യത്തിലും കംഫർട്ടിന്റെ കാര്യത്തിലും സ്‌കോഡയുടെ വാഹനങ്ങൾ മറ്റുള്ള സെഡാനുകളിൽ നിന്നും പതിന്മടങ്ങ് മുന്നിലായതിനാൽ സൂപ്പർബിൽ തന്നെ കണ്ണുചെന്നുതറച്ചത് അങ്ങനെയാണ്. 4200 ആർ പി എമ്മിൽ 190 ബിഎച്ച് പി കരുത്തും 1450 ആർ പി എമ്മിൽ 320 ന്യൂട്ടൺ മീറ്റർ ടോർക്കും നൽകുന്ന 1984 സിസിയുടെ 4 സിലിണ്ടർ ടർബോചാർജ്ഡ് പെട്രോൾ എഞ്ചിനാണ് സ്‌കോഡ സൂപ്പർബിന്റെ ഹൃദയം. 7 സ്പീഡ് ഓട്ടോമാറ്റിക് ഡിഎസ്ജി ഗിയർബോക്‌സാണ് വാഹനത്തിലുള്ളത്. ”ഡ്രൈവിങ് കംഫർട്ടിന്റെ കാര്യത്തിൽ സൂപ്പർബ് സൂപ്പറാണെന്ന കാര്യത്തിൽ എനിക്ക് തർക്കമില്ല. നിലവിൽ ലിറ്ററിന് 12 മുതൽ 15 കിലോമീറ്റർ വരെ മൈലേജും എനിക്ക് ലഭിക്കുന്നുണ്ട്. പുതിയ സൂപ്പർബിൽ 360 ഡിഗ്രി ക്യാമറയും ഹാൻഡ്‌സ് ഫ്രീ പാർക്കിങ്ങുമൊക്കെയുള്ളതിനാൽ വാഹനത്തിന്റെ പാർക്കിങ് അനായാസകരമാണ്,” ബിജു പറയുന്നു. ഇതിനുപുറമേ അഡാപ്റ്റീവ് എൻഇഡി ഹെഡ്‌ലാമ്പുകളും പുതിയ സൂപ്പർബിനുണ്ട്. ”കഴിഞ്ഞ ദിവസം തിരുവനന്തപുരത്ത് വേനൽമഴ പെയ്തിരുന്നു. മഴയത്തു കൂടി രാത്രി ഡ്രൈവ് ചെയ്തപ്പോഴാണ് ഹെഡ്‌ലാമ്പ് എത്രത്തോളം മികച്ച വിസിബിലിറ്റിയാണ് നൽകുന്നതെന്ന് എനിക്ക് ബോധ്യപ്പെട്ടത്. സത്യത്തിൽ പെർഫോമൻസ് കണ്ട് ഞാൻ അമ്പരന്നുപോയി,” ബിജു മോഹൻ കൂട്ടിച്ചേർക്കുന്നു.

പുതിയ 2 സ്‌പോക്ക് സ്റ്റീയറിങ് വീൽ ഡ്രൈവിങ് കംഫർട്ട് കൂടുതൽ മെച്ചപ്പെടുത്തുന്നുണ്ടെന്നും ബിജു പറയുന്നു. സസ്‌പെൻഷന്റെ മികവാണ് എടുത്തുപറയേണ്ട മറ്റൊരു കാര്യം. ”ടോർഷൻ സ്റ്റെബിലൈസറും ലോവർ ട്രയാങ്കുലാർ ലിങ്കുകളോടും കൂടി മക്‌ഫേഴ്‌സൺ സസ്‌പെൻഷനാണ് മുന്നിൽ. ടോർഷൻ സ്‌റ്റൈബിലൈസറോടു കൂടിയ മൾട്ടി എലിമെന്റ് ആക്‌സിലാണ് പിന്നിൽ. കുണ്ടും കുഴിയുമുള്ള നിരത്തുകളിൽ പോലും അതിന്റെ പ്രകമ്പനങ്ങൾ അകത്തേക്ക് എത്തുന്നില്ലെന്നതാണ് യാത്രാസുഖം വർധിപ്പിക്കുന്നത്,” ബിജു പറയുന്നു. വാഹനത്തിലുള്ളത് തണുപ്പിക്കാനും ചൂടാക്കാനും കഴിയുന്ന വെന്റിലേറ്റഡ് സീറ്റുകളായതിനാലും 12 തരത്തിൽ ഡ്രൈവർ സീറ്റും പാസഞ്ചർ സീറ്റും ഇലക്ട്രിക്കലി അഡ്ജസ്റ്റ് ചെയ്യാനാകുമെന്നതിനാലും മൂന്നുപേരുടെ സീറ്റിങ് പൊസിഷൻ മെമ്മറി പ്രീസെറ്റ് ചെയ്യാമെന്നതുമൊക്കെ കംഫർട്ട് വേറൊരു ലെവലിലെത്തിക്കുന്നുണ്ട്. പുതിയ സൂപ്പർബിൽ കമ്യൂണിക്കേഷനും പുതിയൊരു തലത്തിലെത്തപ്പെട്ടിട്ടുണ്ട്.
പൂർണമായും വിർച്വൽ കോക്ക്പിറ്റും ഡിജിറ്റൽ ഡിസ്‌പ്ലേകളുമാണ് 2021 മോഡൽ സൂപ്പർബിൽ. വയർലൈസ് ആൻഡ്രോയ്ഡ് ഓട്ടോയും വയർലൈസ് ആപ്പിൾ കാർപ്ലേയും നൽകിയിരിക്കുന്നതിനു പുറമേ, 8.0 ഇഞ്ചിന്റെ തകർപ്പൻ ടച്ച് സ്‌ക്രീനും വയർലൈസ് മൊബൈൽ ചാർജിങ് പാഡും നൽകിയിട്ടുണ്ട്. കാന്റണിന്റെ മ്യൂസിക് സിസ്റ്റത്തിന്റെ വ്യക്തത സ്‌കോഡ വാഹനങ്ങൾ ഉപയോഗിക്കുന്നവർക്ക് അറിയുന്നതുമാണല്ലോ.

സുരക്ഷിതത്വത്തിന്റെ കാര്യത്തിലും ഒന്നാം സ്ഥാനത്തു തന്നെയാണ് സൂപ്പർബ് എൽ ആന്റ് കെ എന്ന് ബിജു മോഹൻ സാക്ഷ്യപ്പെടുത്തുന്നു. ”എട്ട് എയർബാഗുകളാണ് സുരക്ഷിതത്വത്തിനായി നൽകപ്പെട്ടിട്ടുള്ളത്. ഇതിനു പുറമേ, ടയർ പ്രഷർ മോണിട്ടറിങ് സംവിധാനം, എബിഎസ്, ഇബിഡി, ബ്രേക്ക് അസിസ്റ്റ്, ഇഎസ്പി, ഹിൽ ഹോൾഡ് കൺട്രോൾ, ട്രാക്ഷൻ കൺട്രോൾ, ലിമിറ്റഡ് സ്ലിപ് ഡിഫറൻഷ്യൽ തുടങ്ങി എല്ലാ സുരക്ഷാ ക്രമീകരണങ്ങളും സ്‌കോഡ സൂപ്പർബിലുണ്ട്. വാഹനത്തിന്റെ ബിൽഡ് ക്വാളിറ്റി ഡോർ തുറക്കുമ്പോൾ തന്നെ നമ്മൾ അനുഭവിക്കുകയും ചെയ്യും,” ബിജുവിന് ഇപ്പോൾ സ്‌കോഡ സൂപ്പർബിനെപ്പറ്റി എത്ര പറഞ്ഞാലും മതിവരാത്ത പോലെയാണ്.

????????????????????????????????????

ദീർഘദൂര യാത്രകളിൽ കൂടുതൽ സാധനങ്ങൾ കൊണ്ടുപോകേണ്ടതായിട്ടുണ്ടെങ്കിൽ അതിനുള്ള സ്‌പേസും സൂപ്പർബിൽ ധാരാളമുണ്ട്. 625 ലിറ്ററാണ് ബൂട്ട് സ്‌പേസ്. പിറകിലെ സീറ്റ് കമഴ്ത്തിയിട്ടാൽ ഈ സ്‌പേസ് 1760 ലിറ്ററാക്കി മാറ്റുകയുമാകാം. ആനന്ദലബ്ധിക്കിനിയെന്തു വേണം എന്ന് ബിജു ചോദിക്കുന്നത് വെറുതെയല്ല. വാഹനത്തിന്റെ കീ കൈവശമുണ്ടെങ്കിൽ ബൂട്ട് ലിഡിനടുത്തു ചെന്ന് വാഹനത്തിന്റെ മധ്യത്തിലേക്ക് കാൽ കാട്ടിയാൽ അത് താനെ തുറക്കുകയും ചെയ്യും. സ്വിച്ച് അമർത്തി ബൂട്ട് താഴ്ത്തുകയുമാകാം. വാഹനത്തിനകത്ത് മുന്നിലും പിന്നിലും കപ്‌ഹോൾറുകളും ബോട്ടിൽ ഹോൾഡറുകളും ഗ്ലോബോക്‌സും ആംറെസ്റ്റിനു താഴെ സ്റ്റോറേജ് സ്‌പേസുമൊക്കെ നൽകിയിട്ടുമുണ്ട്. ഡാഷ് ബോർഡിലെ യു എസ് ബിക്കു പുറമേ, ആം റസ്റ്റിനടിയിലുള്ള സ്റ്റോറേജ് സ്‌പേസിലും യു എസ് ബി ചാർജിങ് സംവിധാനം നൽകിയിട്ടുണ്ട്. ”മികച്ച ലെഗ് റൂമും ഹെഡ്‌റൂമുമൊക്കെ സൂപ്പർബിലുണ്ട്. ഓട്ടോമാറ്റിക് ത്രീസോൺ എയർ കണ്ടീഷണറായതിനാൽ യാത്ര അതീവ സുഖകരമാണ്. എൽ ആന്റ് കെ എഡിഷനിൽ കോഫി ബ്രൗൺ നിറത്തിലുള്ള ഇന്റീരിയറായതിനാൽ കാഴ്ചാസുഖവും നന്ന്,” ബിജു മോഹൻ പറയുന്നു. ഡ്രൈവിങ്ങിന് ഇക്കോ, നോർമൽ, സ്‌പോർട്ട്, ഇൻഡ്യുജുവൽ എന്നിങ്ങനെയുള്ള മോഡുകളുള്ളതിനാൽ ഹൈവേകളിലും സിറ്റി ഡ്രൈവിങ്ങും വേറിട്ട മോഡുകൾ പരീക്ഷിക്കുകയുമാകാം.

മുന്നിൽ വെന്റിലേറ്റഡ് ഡിസ്‌ക് ബ്രേക്കുകളും പിന്നിൽ ഡിസ്‌ക്ക് ബ്രേക്കുമാണ് സൂപ്പർബിലുള്ളത്. അതിസുന്ദരമായ അലോയ് വീലുകളും ക്രോം ഇൻസേർട്ടുകളുള്ള ബമ്പറും ടെയ്ൽ ഗേറ്റും. 156 എംഎം ആണ് ഗ്രൗണ്ട് ക്ലിയറൻസ്. ഡേടൈം എൽ ഇഡി ലൈറ്റുകളും ആംബിയന്റ് ഇന്റീരിയർ ലൈറ്റിങ്ങും ജിപിഎസ്, യുഎസ്ബി, ഓക്‌സിലിയറി, ബ്ലൂടൂത്ത്, കോംപാറ്റിലിബിറ്റി തുടങ്ങി സ്റ്റീയറിങ് മൗണ്ടഡ് കൺട്രോളുകളും വോയ്‌സ് കമാൻഡും തുടങ്ങി ഫീച്ചറുകളുടെ കളിയാണ് സൂപ്പർബ് എൽ ആന്റ് കെയിൽ.

ബിഎംഡബ്ല്യുവിന്റെ ആഡംബര കാറായ 530 ഐ എംസ്‌പോർട്ട് ഉപയോഗിച്ചിരുന്ന ബിജു മോഹനെപ്പോലും സ്‌കോഡ സൂപ്പർബ് എൽ ആന്റ് കെ തന്റെ വരുതിയിലെത്തിച്ചുവെന്നതിന്റെ തെളിവാണ് ഇപ്പോൾ സ്‌കോഡയിലേക്ക് തന്റെ സർവ സഞ്ചാരവും ബിജു മാറ്റിയെന്നതിൽ നിന്നും വ്യക്തമാകുന്നത്. ഭാര്യ നർമ്മദയ്ക്കും സ്‌കോഡ സൂപ്പർബിനോടാണ് പഴയ കാറിനേക്കാൾ ഒരുപടി ഇഷ്ടം കൂടുതൽ. അതുകൊണ്ടാണ് തിരുവനന്തപുരം കണ്ണൂർ യാത്രകൾ ഇപ്പോൾ സൂപ്പർബിലാക്കപ്പെട്ടതും….$

Vehicle Sold By:
Malayalam Skoda
TVM, Ph: 79092 57015

Leave a Reply

Your email address will not be published. Required fields are marked *

shares