TVS launched Naked Street Design ‘TVS Raider’motorcycle@Rs. 77,500
September 18, 2021
ഹൃദയാകാശത്തിലൂടെ ഹെയ്‌ലിയുടെ യാത്ര!
September 20, 2021

എൽ സി വി ട്രക്ക് ശ്രേണിയിലെ പുതിയ ഫ്യൂരിയോ 7 അവതരിപ്പിച്ച് മഹീന്ദ്ര; വില 14.79 ലക്ഷം രൂപ

മഹീന്ദ്ര ഗ്രൂപ്പിൻറെ ഭാഗമായ മഹീന്ദ്ര ട്രക്ക്, ബസ് ഡിവിഷൻ (എംടിബി) ആധുനിക ലൈറ്റ് കൊമേഴ്‌സ്യൽ വെഹിക്കിൾ (എൽസിവി) ശ്രേണിയിലെ ഏറ്റവും പുതിയ മഹീന്ദ്ര ഫ്യൂരിയോ 7 അവതരിപ്പിച്ചു. പുതിയ വാഹനത്തിന് കൂടുതൽ മൈലേജ് അല്ലെങ്കിൽ ട്രക്ക് ബാക്ക്, അഞ്ചു വർഷത്തിനു ശേഷം റീസെയിൽ മുല്യവും ഉറപ്പു നൽകുന്നു.

മഹീന്ദ്ര ട്രക്ക് ആൻഡ് ബസ് (എംടിബി) 2019ൽ അവതരിപ്പിച്ച ഇടത്തരം വാണിജ്യ വാഹന ബ്രാൻഡായ ഫ്യൂരിയോ വിപുലീകരിച്ച് പുതിയ ലൈറ്റ് വാണിജ്യ വാഹന ശ്രേണിയായ മഹീന്ദ്ര ഫ്യൂരി 7 ആയി അവതരിപ്പിച്ചു. 4-ടയർ കാർഗോ, 6-ടയർ കാർഗോ എച്ച്ഡി, 6-ടയർ ടിപ്പർ എന്നിങ്ങനെ മൂന്ന് പ്ലാറ്റ്‌ഫോമുകളിൽ ഈ ശ്രേണി ലഭ്യമാകും. ലൈറ്റ് വാണിജ്യ വാഹന വിഭാഗത്തിൽ ആവശ്യമായ എല്ലാ ബിസിനസ് ആവശ്യങ്ങൾക്കും ഈ ശ്രേണി ഉപയോഗിക്കാം. ഫ്യൂരിയോ ബ്രാൻഡ് വാഗ്ദാനം ചെയ്യുന്ന ഉയർന്ന ലാഭം, ഏറ്റവും മികച്ച മൈലേജ്, ഉയർന്ന പേലോഡ്, സുഖകരവും സൗകര്യപ്രദവും സുരക്ഷിതവുമായ കാബിൻ തുടങ്ങിയവയെല്ലാം നൽകുന്നു. ആധുനിക ടെലിമാറ്റിക്‌സ് സാങ്കേതിക വിദ്യയായ മഹീന്ദ്ര ഐമാക്‌സും ഇതിലുണ്ട്.

ഫ്യൂരിയോ ഐ എൽ സി വി ഉൽപ്പന്ന ശ്രേണിയുടെ വിപൂലീകരണത്തിൻറെ ഭാഗമാണ് മഹീന്ദ്ര ഫ്യൂരിയോ 7 ലൈറ്റ് വാണിജ്യ വാഹന ശ്രേണി. 500 മഹീന്ദ്ര എൻജിനീയർമാരുടെയും 180 വിതരണക്കാരുടെയും 650 കോടി രൂപയുടെ നിക്ഷേപത്തിൻറെയും ആറു വർഷത്തെ പ്രയത്‌നവും ഇതിനു പിന്നിലുണ്ട്. വിജയകരമായതും ഏറെ പ്രചാരം നേടിയതുമായ മൈലേജ് ഉറപ്പു നൽകുന്ന ഹെവി കൊമേഴ്‌സ്യൽ വാഹന ശ്രേണിയായ ബ്ലാസോ എക്‌സ് അവതരിപ്പിച്ചതിനു പിന്നാലെയാണ് ഫ്യൂരിയോ ശ്രേണി അവതരിപ്പിക്കുന്നത്. എച്ച്‌സിവി വിഭാഗത്തിൽ ഏറ്റവും മൈലേജ് ഉള്ള വാഹനമായി ബ്ലാസോ എക്‌സ് നിലയുറപ്പിക്കുകയും ചെയ്തു.

കൂടുതൽ മൈലേജ് അല്ലെങ്കിൽ ട്രക്ക് മടക്കിനൽകുക, അഞ്ച് വർഷത്തിന് ശേഷം റീസെയിൽ മൂല്യം ഉറപ്പുവരുത്തുക എന്ന ഉപഭോക്തൃ മൂല്യത്തോടെയുള്ള പുതിയ ഫ്യൂരിയോ 7 ശ്രേണിയിലുള്ള എൽസിവി ട്രക്കുകളുടെ അവതരണം വ്യവസായത്തിലെ ഒരു നാഴികക്കല്ലാണെന്നും ഈ വിഭാഗത്തോടുള്ള തങ്ങളുടെ ആഴത്തിലുള്ള പ്രതിബദ്ധതയും ഉൽപ്പന്നങ്ങളിലുള്ള വിശ്വാസവും പ്രതിഫലിപ്പിക്കുമ്പോൾ തന്നെ മികവിൻറെയും ഉപഭോക്തൃ കേന്ദ്രീകൃതവുമായ പുതിയ മാനദണ്ഡങ്ങൾ ഇത് ഒരുക്കുന്നുവെന്നും മഹീന്ദ്ര ആൻഡ് മഹീന്ദ്ര ലിമിറ്റഡ് ഓട്ടോമോട്ടീവ് വിഭാഗം ചീഫ് എക്‌സിക്യൂട്ടീവ് ഓഫീസർ വീജെ നക്ര പറഞ്ഞു.

എൽസിവി ഉപഭോക്താക്കളുടെ നിരവധിയായ ആവശ്യങ്ങളിലൂന്നിയാണ് മഹീന്ദ്ര ഫ്യൂരിയോ 7 രൂപകൽപ്പന ചെയ്തിരിക്കുന്നതെന്നും ഉയർന്ന വരുമാനം, കുറഞ്ഞ ഉടമസ്ഥാവകാശ ചെലവ്, മികച്ച വാറൻറി ഓഫർ, ഏറ്റവും കുറഞ്ഞ പരിപാലനം, സുരക്ഷ, സൗകര്യം തുടങ്ങിയവയെല്ലാം ചേർന്ന ഒരു ട്രക്കിനായാണ് തിരയുന്നതെന്ന് ഈ വിഭാഗത്തിലുള്ള ഉപഭോക്തൃ ആവശ്യങ്ങളിൽ നിന്നും മനസ്സിലായതെന്നും മഹീന്ദ്ര ഫ്യൂരിയോ 7 സമാനതകളില്ലാത്ത ഉപഭോക്തൃ മൂല്യ പാക്കേജുകളും ഏറ്റവും ഉചിതമായ വിലയുമായി ഇതെല്ലാം ഉറപ്പു നൽകുന്നുവെന്നും ഉയർന്ന മൈലേജ് അല്ലെങ്കിൽ ട്രക്ക് മടക്കി നൽകലും അതോടൊപ്പം അഞ്ചു വർഷത്തിനു ശേഷമുള്ള റീസെയിൽ മുല്യവും ഉറപ്പു നൽകാനുള്ള ആത്മവിശ്വാസം തങ്ങൾക്കുണ്ടെന്നും അത് വ്യവസായത്തിന് നിർണായകമായി മാറുമെന്നും ഉപഭോക്താക്കളെ കൂടുതൽ ഉയരങ്ങളിലെത്തിക്കാൻ ഇത് സഹായിക്കുമെന്നും മഹീന്ദ്ര ആൻഡ് മഹീന്ദ്ര ലിമിറ്റഡ് വാണീജ്യ വാഹന വിഭാഗം ബിസിനസ് മേധാവി ജലജ് ഗുപ്ത പറഞ്ഞു.

ഫ്യൂരിയോ 7, 10.58 അടി എച്ച്എസ്ഡിക്ക് വില 14.79 ലക്ഷം രൂപയിൽ ആരംഭിക്കുന്നു, ഫ്യൂരിയോ 7 എച്ച്ഡിക്ക് 15.18 ലക്ഷം രൂപയും ഫ്യുരിയോ 7 ടിപ്പർ വേരിയൻറിന് 16.82 ലക്ഷം രൂപയുമാണ് വില (എല്ലാം പൂനെയിലെ എക്‌സ്‌ഷോറൂം വില)

Leave a Reply

Your email address will not be published. Required fields are marked *