മഴക്കാലത്തൊരു സ്വിഫ്റ്റ് യാത്ര…
August 24, 2021
Test ride: TVS iQube
August 24, 2021

Preview: TES Dude Electric bike

TES DUDE

ഒറ്റ ചാർജിങ്ങിൽ 400 കി.മീ. ഓടുന്ന, സൂപ്പർ ബൈക്കിന്റെ രൂപഭാവങ്ങളുള്ള ഡ്യൂഡ് എന്ന മോഡൽ തൃശ്ശൂർ ആസ്ഥാനമായുള്ള ടെസ് വിപണിയിലെത്തിച്ചു.

ഇലക്ട്രിക് വാഹനങ്ങളെ സംബന്ധിച്ച് ഏറ്റവും പരമപ്രധാനമായ കാര്യം ‘റേഞ്ച്’ അഥവാ മൈലേജ് ആണ്. റോഡ് നീളെ ചാർജിങ് സൗകര്യങ്ങളൊന്നും ഇല്ലാത്തതുകൊണ്ട് ഒറ്റത്തവണ ചാർജ്ജ് ചെയ്താൽ മാക്സിമം ദൂരം ഓടുക എന്നതാണ് ഇപ്പോൾ അഭികാമ്യമായ കാര്യം.
അങ്ങനെ നോക്കുമ്പോൾ ‘ടെസ് ഡ്യൂഡ്’ എന്ന ഈ ഇ-ബൈക്ക് അദ്വിതീയനാണ്. ഒരു തവണ ചാർജ്ജ് ചെയ്താൽ 400 കി.മീ വരെ ഈ സുന്ദരൻ ബൈക്ക് ഓടും. എന്നു തന്നെയുമല്ല, 100 കി.മീറ്ററിലേറെ വേഗത കൈവരിക്കാനും ഡ്യൂഡിനു കഴിയും.

ഡ്യൂഡിനു പിന്നിൽ ഇലക്ട്രിക് സ്‌കൂട്ടർ രംഗത്ത് വർഷങ്ങളായി നിലകൊള്ളുന്ന കമ്പനിയാണുള്ളത്. ട്രിച്ചൂർ ഇലക്ട്രിക് സ്‌കൂട്ടേഴ്സ് അഥവാ ടെസ്. അലക്സ് എന്ന ചെറുപ്പക്കാരന്റെ സ്ഥിരോത്സാഹവും ഈ മേഖലയിലെ അറിവുമാണ് വർഷങ്ങളായി ‘ടെസി’നെ ഇലക്ട്രിക് വാഹന രംഗത്ത് മുൻപന്തിയിൽ നിർത്തുന്നത്. 2013 മുതൽ ടെസിൽ ഇലക്ട്രിക് സ്‌കൂട്ടറുകളുണ്ട്. ടെസ് 125, പ്രൈം, ടെസ് 500 തുടങ്ങി നിരവധി സ്‌കൂട്ടറുകൾ കമ്പനി ഉത്പാദിപ്പിക്കുന്നുണ്ട്. 22 ഡീലർഷിപ്പുകളും ടെസിന് കേരളത്തിൽ ഉടനീളമുണ്ട്. മികച്ച വിൽപനനാന്തര സേവനവും ടെസ് ഉപഭോക്താക്കൾക്ക് ഉറപ്പ് നൽകുന്നുണ്ട്.

സ്‌കൂട്ടറുകളുടെ രംഗത്ത് വെന്നിക്കൊടി പാറിച്ച ശേഷമാണ് ടെസ് ബൈക്കുകളുടെ മേഖലയിലേക്ക് എത്തുന്നത്. ബൈക്കുകൾ എന്ന് ഉപഭോക്താക്കൾ നിരന്തരമായി അലക്സിനോട് ആവശ്യപ്പെടുന്നുണ്ടായിരുന്നു. ഡ്യൂഡ് സൂപ്പർബൈക്കുകളുടെ രൂപഭാവങ്ങളോടു കൂടിയ വാഹനമാണ് സൂപ്പർ ബൈക്കുകളുടെ പ്രധാന സവിശേഷത. വളരെ കൂടിയ പരമാവധി വേഗതയാണെങ്കിൽ അക്കാര്യത്തിൽ 100-120 കി.മീ മാത്രമേ ഡ്യൂഡിനുള്ളു എന്ന കുറവുണ്ട്. എന്നാൽ ഇനിഷ്യൽ പിക്കപ്പും ഹാൻഡിലിങ് മികവും റൈഡിങ് പൊസിഷനും സ്‌റ്റൈലിങ്ങുമെല്ലാം പൂർണ്ണമായും സൂപ്പർബൈക്കുകളെയാണ് ഓർമ്മിപ്പിക്കുന്നത്. കേരള രജിസ്ട്രേഷനോടെ പുറത്തിറങ്ങുന്ന ആദ്യ ഇലക്ട്രിക് സൂപ്പർബൈക്കാണ് ഡ്യൂഡ്. ചൈനയിൽ നിന്നുള്ള ബോഡി പാനലുകൾ ഒഴിച്ചു നിർത്തിയാൽ ഇന്ത്യൻ പാർട്സുകളാണ് കൂടുതൽ എന്നതും ഡ്യൂഡിനെ മറ്റ് ഇലക്ട്രിക് ബൈക്കുകളിൽ നിന്ന് വേറിട്ടു നിർത്തുന്നുണ്ട്.

6000 വാട്സിന്റെ മോട്ടോറാണ് ഡ്യൂഡിനെ ചലിപ്പിക്കുന്നത്. സ്പോർട്ട്, ഡ്രൈവ്, ലേണിങ് എന്നീ ഡ്രൈവ് മോഡുകളും റിവേഴ്സ് മോഡുമുണ്ട് ഡ്യൂഡിന്. സ്പോർട്ട് എന്ന മോഡിൽ മൈലേജ് കുറയും എന്നതും ഓർക്കുക. ഡ്രൈവ് മോഡിൽ മാക്സിമം റേഞ്ച് കിട്ടും. 7.2 വാട്സിന്റെ ലിത്തിയം അയൺ ബാറ്ററിയാണ് ഡ്യൂഡിന്റെ മോട്ടോറിന് പിൻബലമേകുന്നത്. ഫുൾ ചാർജ്ജിംഗിന് 4-5 മണിക്കൂറാണ് വേണ്ടി വരിക. 160കി.ഗാമാണ് ഡ്യൂഡിന്റെ ഭാരം.


മുന്നിൽ പ്രൊജക്ടർ എൽഇഡി ഹെഡ്ലാമ്പുകൾ കൊടുത്തിരിക്കുന്നു. ടേണിങ് ലാമ്പുകളും ടെയ്ൽലാമ്പും എൽഇഡി തന്നെ. പെട്രോൾ ടാങ്കിന്റെ സ്ഥാനത്ത് ഭാഗികമായി ആണെങ്കിലും അതിനുള്ളിൽ കൺട്രോളറാണ് ഘടിപ്പിച്ചിരിക്കുന്നത്. മുന്നിൽ ഡ്യുവൽ, പിന്നിൽ സിംഗിൾ ഡിസ്‌ക്ക് ബ്രേക്കുകളാണ് കൊടുത്തിരിക്കുന്നത്. രണ്ടുപേർക്ക് സുഖമായി സഞ്ചരിക്കാവുന്ന സീറ്റുമുണ്ട്.

ബാറ്ററി ഘടിപ്പിച്ചിരിക്കുന്നത് സൈഡ് പാനലിലാണ്. മോട്ടോർ ഹബ്ബ് മോട്ടോറാണ്. അത് വീലിനു നടുവിൽ ഭംഗിയായി ചേർത്തു വെച്ചിരിക്കുന്നു. ഗിയറൊന്നുമില്ലാത്തതുകൊണ്ട് വെറുതെ ആക്സിലേറ്റർ തിരിച്ച് ഓടിച്ച്പോകാം. മോണോഷോക് സസ്പെൻഷനാണ്. സുഖപ്രദമായ റൈഡിങ് ഇതും ഉറപ്പാക്കുന്നുണ്ട്. വിവിധ റേഞ്ചുകളിൽ സഞ്ചരിക്കുന്ന ഡ്യൂഡ് വേരിയന്റുകൾ ലഭ്യമാണ്. 100 മുതൽ 400 കി.മീ വരെ ഓടുന്ന ഡ്യൂഡിന്റെ വിവിധ മോഡലുകൾക്ക്
1.5 ലക്ഷം മുതൽ 3 ലക്ഷം രൂപ വരെയാണ് വില. 3വർഷം/1.5 ലക്ഷം കി. മീ. റീപ്ലേസ്മെന്റ് വാറന്റിയും ബാറ്ററിക്ക് നൽകുന്നുണ്ട്. ഓൺലൈനിൽ മാത്രമാണ് ബുക്കിങ്.

ബുക്കിങ്ങിനായി https://teselectricscooters.in/ എന്ന സൈറ്റ് നോക്കുക.

ഡീലർഷിപ്പ് അന്വേഷണങ്ങൾക്ക്: 9847177308

Leave a Reply

Your email address will not be published. Required fields are marked *