ഹ്യുണ്ടായ് ഐ 20 എൻ ലൈനിൽ, തകർപ്പൻ എക്‌സ്‌ഹോസ്റ്റ് നോട്ടുമായി…..
October 12, 2021
ഹോണ്ട ജാസിൽ കടമക്കുടിയിലേക്കൊരു മഴയാത്ര
October 12, 2021

ഡോക്ടർ കുടുംബത്തിലേക്ക് സ്‌കോഡ കുഷാഖ്…

ഡോ. ഡോൺ സെബാസ്റ്റ്യനും ഭാര്യ ഡോ. അഞ്ജു മേരി മാത്യുവും മകൾ എത്‌ന മരിയ ഡോണും സ്‌കോഡ കുഷാഖിനൊപ്പം

തിരുവനന്തപുരത്തെ ഡോക്ടർ കുടുംബത്തിലേക്ക് ഇതാദ്യമായാണ് സ്‌കോഡ പ്രവേശിക്കുന്നത്. കുഷാഖിന്റെ രൂപത്തിൽ. സുരക്ഷിതത്വവും കംഫർട്ടും മുൻനിർത്തി ഡോക്ടർ ഡോൺ സെബാസ്റ്റ്യൻ തന്റെ അച്ഛനു വേണ്ടി കുഷാഖ് തെരഞ്ഞെടുത്തപ്പോൾ അത് സ്‌കോഡയ്ക്കുള്ള ഒരു അംഗീകാരവും മികച്ച സാക്ഷ്യപത്രവുമായിക്കൂടി മാറുകയാണ്.

എഴുത്ത്: ജെ ബിന്ദുരാജ്

തിരുവനന്തപുരം ജൂബിലി മെമ്മോറിയൽ ഹോസ്പിറ്റലിലെ അനസ്തീസിയോളജിസ്റ്റായ മുപ്പത്തേഴുകാരൻ ഡോൺ സെബാസ്റ്റ്യൻ തന്റെ അച്ഛനും ആശുപത്രിയിലെ കൺസൾട്ടന്റ് സർജനുമായ ഡോക്ടർ സി വി സെബാസ്റ്റ്യനായി മികച്ച കംഫർട്ടും സുരക്ഷിതത്വവും വാഗ്ദാനം ചെയ്യുന്ന ഒരു വാഹനത്തിനായുള്ള അന്വേഷണത്തിലായിരുന്നു. സെഡാനുകളിൽ കയറാനുള്ള ബുദ്ധിമുട്ട് പരിഗണിച്ചപ്പോൾ വാഹനം എസ് യു വി ആയിരിക്കണമെന്ന് തീരുമാനിച്ചു. മികച്ച ബിൽട്ട് ക്വാളിറ്റിയും ഒപ്പം സുരക്ഷാ സംവിധാനങ്ങളും വാഹനത്തിൽ വേണമെന്നതാകട്ടെ ഡോക്ടർ ഡോണിന് നിർബന്ധവുമായിരുന്നു. നിലവിൽ ഹോണ്ട സിറ്റിയും ഹോണ്ട സിവിക്കുമൊക്കെ ഉപയോഗിക്കുന്ന ഡോക്ടർ ഡോൺ തന്റെ അച്ഛനായി കണ്ടെത്തിയത് സ്‌കോഡ കുഷാഖ് ആയിരുന്നു. തിരുവനന്തപുരത്തെ മലയാളം സ്‌കോഡയിൽ നിന്നും അധികം വൈകാതെ തന്നെ സ്‌കോഡ കുഷാഖ് നാലാഞ്ചിറയിലുള്ള ഡോക്ടർ ഡോണിന്റെ വീട്ടിലേക്ക് എത്തി. ഗൈനക്കോളജിസ്റ്റായ അമ്മ ഡോക്ടർ പി കെ മേരിക്കുട്ടിക്കും ഡോക്ടർ ഡോണിന്റെ ഭാര്യയും പീഡിയാട്രീഷ്യനുമായ ഡോക്ടർ അഞ്ജു മേരി മാത്യുവിനും സ്‌കോഡ കുഷാഖ് നന്നായി ബോധിച്ചുവെന്ന കാര്യത്തിൽ സംശയം വേണ്ട.

”സ്‌കോഡ കുഷാഖ് ഞാൻ തെരഞ്ഞെടുത്തതിനു പ്രധാന കാരണം അതിന്റെ ബിൽട്ട് ക്വാളിറ്റിയും അത് വാഗ്ദാനം ചെയ്യുന്ന സുരക്ഷിതത്വവും മികച്ച സസ്‌പെൻഷനും വാഹനത്തിലെ ഫീച്ചറുകളും കാരണമാണ്,” ഡോക്ടർ ഡോൺ സെബാസ്റ്റ്യൻ പറയുന്നു. ഡോക്ടർ ഡോണും പിതാവ് സെബാസ്റ്റ്യനും വാഹനാപകടങ്ങളിൽപ്പെട്ട നിരവധി പേരെ കാണുകയും ചികിത്സിക്കുകയുമൊക്കെ ചെയ്യുന്നവരായതിനാൽ കുടുംബത്തിന് ഒരു വാഹനം തേടുമ്പോൾ അത് ഏറ്റവും സുരക്ഷിതത്വം ഉറപ്പാക്കുന്നതായിരിക്കണം എന്ന കാര്യത്തിൽ നിർബന്ധബുദ്ധി തന്നെ പുലർത്തും. അതുപോലെ തന്നെ തങ്ങൾക്കായി ഒരു വാഹനം വാങ്ങുമ്പോൾ ആ വാഹനത്തിന്റെ എല്ലാ സവിശേഷതകളും ബോധ്യപ്പെട്ടു തന്നെയാകും അവരത് വാങ്ങുകയെന്ന കാര്യത്തിൽ ആർക്കും സംശയമുണ്ടാകില്ല. അതുകൊണ്ടു തന്നെ തിരുവനന്തപുരത്തെ ഒരു സമ്പൂർണ ഡോക്ടർ കുടുംബം തങ്ങളുടെ കുടുംബനാഥനായി സ്‌കോഡ കുഷാഖ് സ്വന്തമാക്കുമ്പോൾ അത് കുഷാഖിനു ലഭിച്ച വലിയൊരു അംഗീകാരവും സ്വീകാര്യതയുമാണെന്ന കാര്യത്തിൽ തർക്കം വേണ്ട.

മികച്ച ക്വാളിറ്റിയുള്ള വാഹനം സ്വന്തമാക്കാൻ ആഗ്രഹിക്കുന്ന, ഡോക്ടർമാരും ബിസിനസ് പ്രമുഖരും ഇന്ന് സ്‌കോഡയിലാണ് വിശ്വാസം അർപ്പിച്ചിരിക്കുന്നത്. തിരുവനന്തപുരത്തെ മലയാളം സ്‌കോഡയാകട്ടെ കസ്റ്റമർമാരെ തീർത്തും പ്രൊഫഷണലായാണ് സമീപിക്കുന്നതും ഇടപെടുന്നതും. മികച്ച ഒരു വാഹനം വിപണനം ചെയ്യുന്നവർ പുലർത്തേണ്ട എല്ലാ മാനദണ്ഡങ്ങളും മലയാളം സ്‌കോഡ പുലർത്തുന്നുമുണ്ട്. ”കുടുംബമായി യാത്രകൾ ധാരാളമായി ചെയ്യുന്നവരാണ് ഞങ്ങൾ. തെക്കേ ഇന്ത്യയിലെ ഒട്ടുമിക്ക സ്ഥലങ്ങളും സന്ദർശിച്ചു കഴിഞ്ഞു. കുടുംബത്തിന് സുഖമായും സുരക്ഷിതമായും സഞ്ചരിക്കാവുന്ന വാഹനമാണ് ഞാൻ കുഷാഖിൽ കണ്ടെത്തിയത്. സിറ്റി ഡ്രൈവിനും ദീർഘദൂര യാത്രയ്ക്കും ഒരുപോലെ സുഖപ്രദമാണ് ഇതിലെ സഞ്ചാരം. വാഹനം ടെസ്റ്റ് ഡ്രൈവ് ചെയ്തശേഷമാണ് ഞാനത് വാങ്ങിയത്,” ഡോക്ടർ ഡോൺ സെബാസ്റ്റ്യൻ പറയുന്നു. സ്‌കോഡ കുഷാഖിന്റെ ഏറ്റവും മുന്തിയ വേരിയന്റായ 1.0 ലിറ്റർ മാനുവൽ ട്രാൻസ്മിഷൻ വാഹനമാണ് ഡോൺ സ്വന്തമാക്കിയത്.

999 സിസിയുടെ 3 സിലിണ്ടർ ഇൻലൈൻ ടിഎസ്‌ഐ പെട്രോൾ എഞ്ചിനാണ് സ്‌കോഡ കുഷാഖിനെ ചലിപ്പിക്കുന്നത്. 5000 ആർ പി എമ്മിൽ 114 ബി എച്ച് പി കരുത്തും 1750 ആർ പി എമ്മിൽ 178 ന്യൂട്ടൺ മീറ്റർ ടോർക്കുമാണ് വാഹനത്തിനുള്ളത്. 6 സ്പീഡ് മാനുവൽ ട്രാൻസ്മിഷൻ വാഹനത്തിന് തെല്ലും ലാഗ് അനുഭവപ്പെടുന്നില്ലെന്നതാണ് ഏറ്റവും പ്രധാനം. ”നല്ല പവർഫുൾ പെർഫോമൻസ് നൽകുന്ന വാഹനമാണ് കുഷാഖ്. ഡ്രൈവിങ് കംഫർട്ടിന്റെ കാര്യത്തിലും മികച്ച അനുഭവം തന്നെയാണ് വാഹനം നൽകുന്നത്. ഒട്ടുമിക്കപ്പോഴും ഞാൻ സ്വയമാണ് വാഹനം ഓടിക്കുന്നതെന്നതിനാൽ ഡ്രൈവിങ് കംഫർട്ട് ഏറെ ശ്രദ്ധിക്കുന്നയാളാണ് ഞാൻ. സ്‌കോഡ കുഷാഖ് എന്നെ തൃപ്തിപ്പെടുത്തിയ വാഹനമാണെന്നു പറയുന്നതിൽ എനിക്ക് മടിയില്ല,” ഡോക്ടർ ഡോൺ സെബാസ്റ്റ്യൻ സ്‌കോഡ കുഷാഖിന് നല്ലൊരു സാക്ഷ്യപത്രമാണ് നൽകുന്നത്.

കുടുംബമായുള്ള യാത്രകൾ താൽപര്യപ്പെടുന്നയാളാണ് ഡോൺ. കുടുംബങ്ങൾ എപ്പോഴും വാഹനത്തിൽ ആവശ്യപ്പെടുന്നത് ധാരാളം സ്ഥലസൗകര്യമുള്ള ഇന്റീരിയറും സ്റ്റോറേജ് സ്‌പേസുമൊക്കെയായിരിക്കും. കുടുംബങ്ങളെ തൃപ്തിപ്പെടുത്തുംവിധമാണ് കുഷാഖ് ഡിസൈൻ ചെയ്തിട്ടുള്ളത്. 4226 എംഎം നീളവും 1760 എംഎം വീതിയും 1612 എംഎം ഉയരവുമുള്ള കുഷാഖിന് 2651 എംഎം വീൽബേസുള്ളതിനാൽ അകം നല്ല സ്‌പേഷ്യസാണ്. 188 എം എം ഗ്രൗണ്ട് ക്ലിയറൻസുള്ളതിനാൽ യാത്രകളിൽ ദുർഘട പാതകളിൽ പോലും അടിതട്ടുമെന്ന ഭയവും വേണ്ട. ”നല്ല സസ്‌പെൻഷനും സ്‌കോഡ കുഷാഖിനുണ്ട്. നിരത്തിലെ കുണ്ടും കുഴിയുമുണ്ടാക്കുന്ന ആഘാതങ്ങളൊന്നും തന്നെ അകത്തേക്ക് അധികം അറിയുകയില്ലെന്നതാണ് കുഷാഖിന്റെ ഗുണം. മുൻനിര സീറ്റിൽ ലഭിക്കുന്ന അതേ കംഫർട്ട് തന്നെ പിൻനിര സീറ്റ് യാത്രികർക്കും ലഭിക്കുന്നുമുണ്ട്,” ഡോൺ പറയുന്നു. ലോവർ ട്രയാങ്കുലർ ലിങ്കുകളോടെയും സ്റ്റെബിലൈസർ ബാറോടും കൂടിയ മക്‌ഫേഴ്‌സൺ സ്ട്രറ്റ് സസ്‌പെൻഷനാണ് കുഷാഖിന് മുന്നിലെങ്കിൽ പിന്നിൽ ട്വിസ്റ്റ് ബീം ആക്‌സിൽ സസ്‌പെൻഷനാണ് നൽകപ്പെട്ടിട്ടുള്ളത്.

ചിലപ്പോഴൊക്കെ ആശുപത്രിയിൽ നിന്നും അവധിയെടുത്ത് കുടുംബത്തോടൊപ്പം യാത്രകൾ പോകുകയെന്നത് ഈ ഡോക്ടർ കുടുംബത്തിന്റെ ശീലമാണ്. കോവിഡായതിനാൽ യാത്രകൾ കഴിഞ്ഞ വർഷം നന്നേ കുറഞ്ഞുവെങ്കിലും കോവിഡിന്റെ ആഘാതം കുറയുന്നതോടെ കുടുംബയാത്രകൾ പുനരാരംഭിക്കാനിരിക്കുകയാണ് ഡോണിന്റെ കുടുംബം. എന്തായാലും വരാനിരിക്കുന്ന യാത്രകളിൽ താരമാകാൻ പോകുന്നത് സ്‌കോഡ കുഷാഖ് ആയിരിക്കുമെന്ന കാര്യത്തിൽ ഡോണിന് സംശയമില്ല. യാത്രകളിൽ ഒരു കുടുംബത്തിന്റെ സാമഗ്രികൾ വയ്ക്കാനാവശ്യമായ സ്‌പേസും കുഷാഖിലുള്ളതിനാൽ എല്ലാവരും തന്നെ ഹാപ്പിയാണ്. 385 ലിറ്ററാണ് കുഷാഖിന്റെ ബൂട്ട് സ്‌പേസ് എന്നതിനാൽ ഒരാഴ്ച നീളുന്ന യാത്രയ്ക്കാവശ്യമായ വസ്തുക്കളെല്ലാം തന്നെ കുഷാഖിന്റെ പിന്നിലൊതുങ്ങും. 50 ലിറ്റർ ഇന്ധനശേഷിയുള്ള ടാങ്കായതിനാൽ ഒരിക്കൽ പെട്രോൾ അടിച്ചാൽ പിന്നെ പമ്പിൽ കയറുന്ന കാര്യമേ മറന്നുകളയാം. പക്ഷേ എല്ലാറ്റിലും ഉപരിയായി സുരക്ഷിതത്വത്തിനാണ് ഏതൊരു വാഹനത്തിലും ഡോക്ടർ കുടുംബം മുൻഗണന നൽകുന്നത്. സ്‌കോഡ കുഷാഖ് സുരക്ഷിതത്വത്തിന്റെ കാര്യത്തിൽ ഈ സെഗ്മെന്റിലെ മറ്റു വാഹനങ്ങളെ അപേക്ഷിച്ച് ബഹുദൂരം മുന്നിലുമാണ്. ആറ് എയർ ബാഗുകളാണ് സ്‌കോഡ കുഷാഖ് സ്‌റ്റൈൽ വേരിയന്റിലുള്ളത്. എബിഎസ്, ഇബിഡി, ഇഎസ്പി, ഹിൽ ഹോൾഡ് കൺട്രോൾ, ട്രാക്ഷൻ കൺട്രോൾ സിസ്റ്റം, സീറ്റ് ബെൽട്ട് വാണിങ്, ചൈൽഡ് സീറ്റ് ആങ്കർ പോയിന്റുകൾ, ഓവർ സ്പീഡ് വാണിങ് എന്നിവയെല്ലാം തന്നെ കുഷാഖിലുണ്ട്. മുന്നിൽ ഡിസ്‌ക്ക് ബ്രേക്കും പിന്നിൽ ഡ്രം ബേക്കുമാണ് വാഹനത്തിൽ നൽകിയിട്ടുള്ളത്. ഇതിനു പുറമേ, പാർക്കിങ് സെൻസറുകളും റിവേഴ്‌സ് ക്യാമറയുമുള്ളതിനാൽ സുരക്ഷിതമായ പാർക്കിങ്ങും അനായാസേന സാധ്യമാണ്.

പോരാത്തതിന് കുഷാഖ് വാഗ്ദാനം ചെയ്യുന്ന സൗകര്യങ്ങളും യാത്രകൾക്ക് പോകാൻ കൂടുതൽ പ്രേരകശക്തിയുമാകും. എട്ടു തരത്തിൽ അഡ്ജസ്റ്റ് ചെയ്യാവുന്ന ഡ്രൈവർ സീറ്റ്, 6 തരത്തിൽ അഡ്ജസ്റ്റ് ചെയ്യാവുന്ന ഫ്രണ്ട് പാസഞ്ചർ സീറ്റ്, നല്ല ലെതർ ഉപയോഗിച്ചു നിർമ്മിച്ച സീറ്റുകൾ, മുന്നിൽ വെന്റിലേറ്റഡ് കൂൾ സീറ്റുകൾ, മുന്നിലും പിന്നിലും കപ് ഹോൾഡറോടു കൂടിയ ആംറെസ്റ്റ്, ഓട്ടോമാറ്റിക് ക്ലൈമറ്റ് കൺട്രോളുള്ള എയർ കണ്ടീഷണർ, പിന്നിൽ മുന്നിലെ ആംറെസ്റ്റിനു പിന്നിലുള്ള ബ്ലോവർ വെന്റുകൾ എല്ലാം തന്നെ യാത്രികരെ ശരിക്കും ആനന്ദിപ്പിക്കും. റെയ്ൻ സെൻസിങ് വൈപ്പറുകളും റിയർ ഡീഫോഗറുമൊക്കെയുള്ളതിനാൽ യാത്ര കൂടുതൽ സുരക്ഷിതവുമാകും. ഫോളോമീ ഹോം ഹെഡ്‌ലാമ്പുകളായതിനാൽ വാഹനം വീട്ടിൽ നിർത്തി പുറത്തിറങ്ങിയാൽ വീട്ടിലെത്തും വരെ അത് ഓണായി വഴികാട്ടുകയും ചെയ്യും.

ഇലക്ട്രിക്കലി അഡ്ജസ്റ്റബിൾ സൺറൂഫിനു പുറമേ, പുതുതലമുറയെ ആകർഷിക്കുന്ന എല്ലാ ഫീച്ചറുകളും കുഷാഖിൽ ഒരുമിക്കുന്നുണ്ട്. അതുകൊണ്ടു തന്നെ ഡോണിന്റെ അഞ്ചു വയസ്സുകാരിയായ മകൾ എത്‌ന മരിയ ഡോണിനേയും സ്‌കോഡ കുഷാഖ് ഏറെ സന്തോഷിപ്പിക്കുന്നുണ്ട്. വയർലെസ് ആൻഡ്രോയ്ഡ് ഓട്ടോയ്ക്കും വയർലെസ് ആപ്പിൾ കാർപ്ലേയ്ക്കും പുറമേ യു എസ് ബി, ഓക്‌സിലിയറി, ബ്ലൂടൂത്ത് കോംപാറ്റബിലിറ്റിയും ആറ് സ്പീക്കറുകളും തകർപ്പൻ ടച്ച് സ്‌ക്രീൻ ഡിസ്‌പ്ലേയുമുള്ളതിനാൽ മുൻസീറ്റിലിരിക്കാൻ ഒരു മത്സരം തന്നെയുണ്ടാകും. സ്റ്റിയറിങ് മൗണ്ടഡ് കൺട്രോളുകളുള്ളതിനാൽ ഡോക്ടർ സെബാസ്റ്റ്യന് അതിൽ ഇടപെടുകയുമാകാം.

മികച്ച വാഹനം കുടുംബത്തിനായി ആഗ്രഹിക്കുന്നവർ സ്‌കോഡ കുഷാഖ് സ്വന്തമാക്കുന്നതിന്റെ രഹസ്യം ആ വാഹനത്തിൽ അവർ ആഗ്രഹിക്കുന്നതെല്ലാം ഉണ്ടെന്നതാണ്. ഫാമിലി യാതകൾക്കും ബിസിനസ് ട്രിപ്പുകൾക്കും ഒരുപോലെ ഉപയോഗിക്കാനാകുന്ന കാറാണ് കുഷാഖ് എന്ന കാര്യത്തിൽ ആർക്കും തർക്കവുമില്ല. അച്ഛനും അമ്മയും ഡോണും ഭാര്യയുമെല്ലാം ഡ്രൈവ് ചെയ്യുന്നവരായതിനാൽ ഡ്രൈവിങ് കംഫർട്ടിന്റെ കാര്യത്തിൽ കുഷാഖ് മുന്നിലാണെന്ന കാര്യത്തിൽ സമ്പൂർണ യോജിപ്പാണ് കുടുംബത്തിന്. എന്തായാലും ഡോക്ടർ കുടുംബത്തിലേക്ക് കാലെടുത്തു വച്ചതു വഴി സ്‌കോഡ കുഷാഖിന് കുറച്ചുകൂടി തലപ്പൊക്കം കൂടി എന്നു പറയാതെ വയ്യ$

Vehicle Sold By:
Malayalam Skoda
TVM, Ph: 79092 57015

Leave a Reply

Your email address will not be published. Required fields are marked *