ഫോക്‌സ് വാഗൺ ടിറോക്കിൽ ഒരു ഡോക്ടറുടെ യാത്രകൾ
May 4, 2021
സൂപ്പർകാറുകളുടെ ദേവത!
May 6, 2021

സൂപ്പർബിലെ സൂപ്പർബ് സഞ്ചാരക്കഥകൾ

സ്‌കോഡ സൂപ്പർബ് എൽ ആന്റ് കെയും തിരുവനന്തപുരത്തെ സ്‌കോഡ ഡീലർഷിപ്പായ മലയാളം സ്‌കോഡയിലെ ജീവനക്കാരുടെ പ്രൊഫഷണലിസവും നല്ല പെരുമാറ്റവും ഒരുപോലെ തന്നെ വശീകരിച്ചുവെന്ന് സ്‌കോഡ കുടുംബത്തിലേക്ക് ആദ്യമായി പ്രവേശിച്ച രജനീഷും ചിഞ്ചുവും സാക്ഷ്യപ്പെടുത്തുന്നു.

എഴുത്ത്: ജെ ബിന്ദുരാജ്

നോർവെയിലെ ബി ഡബ്ല്യു ഓഫ്‌റോർ കമ്പനിയുടെ സിംഗപ്പൂർ ബ്രാഞ്ചിൽ ഹസാഡസ് ഏരിയ ഇൻപെക്ഷൻ വിഭാഗത്തിന്റെ മേധാവിയാണ് മുപ്പത്തൊമ്പതുകാരനായ രജനീഷ് രാജൻ. പതിമൂന്നു കപ്പലുകളിൽ തൊഴിൽ സംബന്ധിയായി എപ്പോഴും വെസ്റ്റ് ആഫ്രിക്കയിലോ മെക്‌സിക്കോയിലോ നൈജീരിയയിലോ ഒക്കെയായിരിക്കും അദ്ദേഹം. ഇടയ്ക്ക് നാലാഴ്ചത്തെ അവധിക്ക് വീട്ടിൽ വരും. നാഗപട്ടണത്താണ് ജനിച്ചു വളർന്നതെങ്കിലും ഡോക്ടറായിരുന്ന അച്ഛന് തിരുവനന്തപുരത്തേക്ക് സ്ഥലംമാറ്റമായപ്പോൾ തിരുവനന്തപുരത്തായി താമസം. വിവാഹിതനായതോടെ കൊല്ലത്ത് ആയൂരിലാണ് ഇപ്പോൾ താമസം. ഇത്തവണ അവധിക്ക് നാട്ടിലെത്തിയ സമയത്ത് ആയൂരിലെ അനുഗ്രഹ എന്ന വീട്ടിലേക്ക് പുതിയൊരു അതിഥിയെത്തി. രജനീഷിനേയും ഭാര്യ ചിഞ്ചുവിനേയും മകൾ അലന്യയേയും ഭാര്യയുടെ മാതാപിതാക്കളേയുമൊക്കെ ഒരുപാട് സന്തോഷിപ്പിച്ച ഒരു അതിഥിയായിരുന്നു അത്. ആരാണ് അതെന്നല്ലേ? 2021 മോഡൽ സ്‌കോഡ സൂപ്പർബ് എൽ ആന്റ് കെ. ആഡംബരത്തിന്റേയും കംഫർട്ടിന്റേയും പെർഫോമൻസിന്റേയും അവസാന വാക്കായ താരം. തിരുവനന്തപുരത്തെ മലയാളം സ്‌കോഡയിൽ നിന്നുമാണ് രജനീഷ് സ്‌കോഡ സൂപ്പർബ് സ്വന്തമാക്കിയത്.

”പല ആഡംബര വാഹനങ്ങളും ടെസ്റ്റ് ഡ്രൈവ് ചെയ്തതതിനുശേഷമാണ് സ്‌കോഡ സൂപ്പർബിൽ എന്റെ മനസ്സു പതിഞ്ഞത്. നേരത്തെ ഉപയോഗിച്ചിരുന്ന പല വാഹനങ്ങളുമായി താരതമ്യപ്പെടുത്തുമ്പോൾ സൂപ്പർബ് അക്ഷരാർത്ഥത്തിൽ സൂപ്പർബ് തന്നെയാണ്. ജപ്പാനിൽ ഒരു പ്രോജക്ടിനായി പോയപ്പോൾ എനിക്ക് ഫെരാരി ഓടിക്കാൻ അവസരം ലഭിച്ചിരുന്നു. വാസ്തവത്തിൽ ഫെരാരിയുടെ അതേ ഫീൽ തന്നെയാണ് എനിക്ക് സ്‌കോഡ സൂപ്പർബ് നൽകുന്നതെന്ന് പറയുന്നതിൽ അതിശയോക്തിയില്ല. എന്നെ ഇത്രത്തോളം മറ്റൊരു കാറും വശീകരിച്ചിട്ടില്ല,” രജനീഷ് രാജൻ തുറന്നുപറയുന്നു. ”പല കാറുകളും ഞങ്ങൾ ടെസ്റ്റ് ഡ്രൈവ് ചെയ്‌തെങ്കിലും കുടുംബത്തിന്റേയും ഭാര്യയുടെ മാതാപിതാക്കളുടേയും മുഖത്ത് പുഞ്ചിരി പരന്നത് സ്‌കോഡ സൂപ്പർബ് കണ്ടശേഷമാണ്. പിന്നെ ഒന്നും നോക്കിയില്ല. എല്ലാവർക്കും തൃപ്തിയേകിയ വാഹനം ഞാൻ സ്വന്തമാക്കി.”

1995ൽ അംബാസിഡർ കാറിൽ ഡ്രൈവിങ് പഠിച്ചശേഷം മാരുതി എസ്റ്റീം, ഹ്യുണ്ടായ് ആക്‌സന്റ് തുടങ്ങിയ സെഡാനുകൾക്കുശേഷം ഒരു വാഹന കമ്പനിയുടെ മൂന്ന് എസ് യു വികളാണ് പല കാലങ്ങളിലായി രജനീഷ് വാങ്ങിയത്. പക്ഷേ അവയൊന്നും തന്നെ ഡ്രൈവേഴ്‌സ് കാർ ആയി രജനീഷിന് അനുഭവപ്പെട്ടില്ല. അതുകൊണ്ടാണ് ഡ്രൈവേഴ്‌സ് കാറായ ഒരു വാഹനത്തിനായുള്ള അന്വേഷണം രജനീഷ് ആരംഭിച്ചത്. മഹീന്ദ്ര അൾട്ടൂരാസും ടെയോട്ട ഫോർച്യൂണറും ഫോർഡ് എൻഡേവറുമൊക്കെ പരീക്ഷിച്ചെങ്കിലും ഭാര്യയുടെ മാതാപിതാക്കൾക്ക് അതിൽ കയറിയിറങ്ങാനുള്ള ബുദ്ധിമുട്ട് ഒരു പ്രശ്‌നമായി. അങ്ങനെയാണ് കംഫർട്ടും ആഡംബരവും പെർഫോമൻസുമുള്ള സെഡാനുള്ള അന്വേഷണം തുടങ്ങിയത്. ആദ്യം 2021 മോഡൽ സ്‌കോഡ ഒക്ടേവിയയായിരുന്നു താൽപര്യപ്പെട്ടിരുന്നതെങ്കിലും വാഹനമിറങ്ങാൻ വൈകിയതോടെ എന്തുകൊണ്ട് സൂപ്പർബ് ആയിക്കൂടാ എന്നു ചിന്തിച്ചു. അങ്ങനെയാണ് മലയാളം സ്‌കോഡയിലേക്കെത്തിയതും വാഹനം ടെസ്റ്റ് ഡ്രൈവ് ചെയ്തതും. സൂപ്പർബ് രജനീഷിന്റേയും കുടുംബത്തിന്റേയും ജീവിതത്തിലേക്ക് എത്തിയത് അങ്ങനെയാണ്.

സുരക്ഷിതത്വത്തിന്റെ കാര്യത്തിലും കംഫർട്ടിന്റെ കാര്യത്തിലും സ്‌കോഡയുടെ വാഹനങ്ങൾ മറ്റുള്ള സെഡാനുകളിൽ നിന്നും പതിന്മടങ്ങ് മുന്നിലാണെന്നത് വാഹനപ്രേമികളാകെ അംഗീകരിക്കുന്ന കാര്യമാണ്. 4200 ആർ പി എമ്മിൽ 190 ബിഎച്ച് പി കരുത്തും 1450 ആർ പി എമ്മിൽ 320 ന്യൂട്ടൺ മീറ്റർ ടോർക്കും നൽകുന്ന 1984 സിസിയുടെ 4 സിലിണ്ടർ ടർബോചാർജ്ഡ് പെട്രോൾ എഞ്ചിനാണ് സ്‌കോഡ സൂപ്പർബിന്റെ ഹൃദയം. 7 സ്പീഡ് ഓട്ടോമാറ്റിക് ഡിഎസ്ജി ഗിയർബോക്‌സാണ് വാഹനത്തിലുള്ളത്. ”ഡ്രൈവിങ് കംഫർട്ടിന്റെ കാര്യത്തിൽ സൂപ്പർബ് സൂപ്പറാണെന്ന കാര്യത്തിൽ എനിക്ക് തർക്കമില്ല. വാഹനം ഡ്രൈവ് ചെയ്യുന്ന കാര്യത്തിൽ ഹരം കൊള്ളുന്നയാളായതിനാൽ സൂപ്പർബിന്റെ പ്രകടനം എന്നെ ശരിക്കും ആവേശം കൊള്ളിക്കുന്നുണ്ട്. മലയാളം സ്‌കോഡയിലെ മികച്ച പ്രൊഫഷണലുകൾ വാഹനത്തിന്റെ എല്ലാ വിവരങ്ങളും എന്നെ നന്നായി ധരിപ്പിക്കുകയുണ്ടായി. ചെറിയ കുട്ടിയുള്ള ആളാണെന്നറിഞ്ഞപ്പോൾ അവരാണ് ബീജിനു പകരം കോഫി ബ്രൗൺ ഇന്റീരിയറാകും നന്നാകുക എന്ന് എന്നോട് പറഞ്ഞത്. കാഴ്ചയ്ക്കും അതാണ് കൂടുതൽ സുന്ദരമെന്ന് എനിക്ക് ബോധ്യപ്പെട്ടു,” രജനീഷ് രാജൻ പറയുന്നു. പുതിയ സൂപ്പർബിന് നിലവിൽ ലിറ്ററിന് 12 മുതൽ 15 കിലോമീറ്റർ വരെ മൈലേജ് ലഭിക്കുന്നുണ്ട്. പുതിയ സൂപ്പർബിൽ 360 ഡിഗ്രി ക്യാമറയും ഹാൻഡ്‌സ് ഫ്രീ പാർക്കിങ്ങുമൊക്കെയുള്ളതിനാൽ വാഹനത്തിന്റെ പാർക്കിങ്ങും അനായാസകരമാണ്. ഇതിനുപുറമേ അഡാപ്റ്റീവ് എൽഇഡി ഹെഡ്‌ലാമ്പുകളും പുതിയ സൂപ്പർബിനുണ്ട്. പുതിയ 2 സ്‌പോക്ക് സ്റ്റീയറിങ് വീൽ ഡ്രൈവിങ് കംഫർട്ട് കൂടുതൽ മെച്ചപ്പെടുത്തുന്നുണ്ടെന്നും രജനീഷ് പറയുന്നു.

സൂപ്പർബിന്റെ സസ്‌പെൻഷന്റെ മികവാണ് എടുത്തുപറയേണ്ട മറ്റൊരു കാര്യം. ടോർഷൻ സ്റ്റെബിലൈസറും ലോവർ ട്രയാങ്കുലാർ ലിങ്കുകളോടും കൂടി മക്‌ഫേഴ്‌സൺ സസ്‌പെൻഷനാണ് മുന്നിൽ. ടോർഷൻ സ്‌റ്റൈബിലൈസറോടു കൂടിയ മൾട്ടി എലിമെന്റ് ആക്‌സിലാണ് പിന്നിൽ. കുണ്ടും കുഴിയുമുള്ള നിരത്തുകളിൽ പോലും അതിന്റെ പ്രകമ്പനങ്ങൾ അകത്തേക്ക് എത്തുന്നില്ലെന്നതാണ് യാത്രാസുഖം വർധിപ്പിക്കുന്നത്. വാഹനത്തിലുള്ളത് തണുപ്പിക്കാനും ചൂടാക്കാനും കഴിയുന്ന വെന്റിലേറ്റഡ് സീറ്റുകളായതിനാലും 12 തരത്തിൽ ഡ്രൈവർ സീറ്റും പാസഞ്ചർ സീറ്റും ഇലക്ട്രിക്കലി അഡ്ജസ്റ്റ് ചെയ്യാനാകുമെന്നതിനാലും മൂന്നുപേരുടെ സീറ്റിങ് പൊസിഷൻ മെമ്മറി പ്രീസെറ്റ് ചെയ്യാമെന്നതുമൊക്കെ കംഫർട്ട് വേറൊരു ലെവലിലെത്തിക്കുന്നുണ്ട്. പുതിയ സൂപ്പർബിൽ കമ്യൂണിക്കേഷനും പുതിയൊരു തരത്തിലെത്തപ്പെട്ടിട്ടുണ്ട്. പൂർണമായും വിർച്വൽ കോക്ക്പിറ്റും ഡിജിറ്റൽ ഡിസ്‌പ്ലേകളുമാണ് 2021 മോഡൽ സൂപ്പർബിൽ. വയർലൈസ് ആൻഡ്രോയ്ഡ് ഓട്ടോയും വയർലൈസ് ആപ്പിൾ കാർപ്ലേയും നൽകിയിരിക്കുന്നതിനു പുറമേ, 8.0 ഇഞ്ചിന്റെ തകർപ്പൻ ടച്ച് സ്‌ക്രീനും വയർലൈസ് മൊബൈൽ ചാർജിങ് പാഡും നൽകിയിട്ടുണ്ട്. കാന്റണിന്റെ മ്യൂസിക് സിസ്റ്റത്തിന്റെ വ്യക്തത സ്‌കോഡ വാഹനങ്ങൾ ഉപയോഗിക്കുന്നവർക്ക് അറിയുന്നതുമാണല്ലോ.

രജനീഷും ചിഞ്ചുവും അലന്യയും സ്‌കോഡ സൂപ്പർബിനൊപ്പം

സുരക്ഷിതത്വത്തിന്റെ കാര്യത്തിലും ഒന്നാം സ്ഥാനത്തു തന്നെയാണ് സൂപ്പർബ് എൽ ആന്റ് കെ. ”കുടുംബത്തോടൊപ്പമാണ് യാത്രകളെന്നതിനാൽ സുരക്ഷിതത്വത്തിന് വലിയ പ്രാമുഖ്യം തന്നെ ഞാൻ കൽപിക്കുന്നുണ്ട്. ഭാര്യ സ്‌കോഡ സൂപ്പർബ് പഠിച്ചുവരികയാണിപ്പോൾ. എട്ട് എയർബാഗുകളാണ് സുരക്ഷിതത്വത്തിനായി സൂപ്പർബിൽ നൽകപ്പെട്ടിട്ടുള്ളത്. ഇതിനു പുറമേ, ടയർ പ്രഷർ മോണിട്ടറിങ് സംവിധാനം, എബിഎസ്, ഇബിഡി, ബ്രേക്ക് അസിസ്റ്റ്, ഇഎസ്പി, ഹിൽ ഹോൾഡ് കൺട്രോൾ, ട്രാക്ഷൻ കൺട്രോൾ, ലിമിറ്റഡ് സ്ലിപ് ഡിഫറൻഷ്യൽ തുടങ്ങി എല്ലാ സുരക്ഷാ ക്രമീകരണങ്ങളും സ്‌കോഡ സൂപ്പർബിലുണ്ട്. വാഹനത്തിന്റെ ബിൽഡ് ക്വാളിറ്റി ഡോർ തുറക്കുമ്പോൾ തന്നെ നമ്മൾ അനുഭവിക്കുകയും ചെയ്യും,” രജനീഷ് രാജൻ പറയുന്നു.

ഡ്രൈവിങ് കംഫർട്ടിന്റെ കാര്യത്തിൽ മാത്രമല്ല, സൗകര്യങ്ങളുടെ കാര്യത്തിലും പൂർണ തൃപ്തനാണ് രജനീഷ്. ദീർഘദൂര യാത്രകളിൽ കൂടുതൽ സാധനങ്ങൾ കൊണ്ടുപോകേണ്ടതായിട്ടുണ്ടെങ്കിൽ അതിനുള്ള സ്‌പേസും സൂപ്പർബിൽ ധാരാളമുണ്ട്. 625 ലിറ്ററാണ് ബൂട്ട് സ്‌പേസ്. പിറകിലെ സീറ്റ് കമഴ്ത്തിയിട്ടാൽ ഈ സ്‌പേസ് 1760 ലിറ്ററാക്കി മാറ്റുകയുമാകാം. വാഹനത്തിന്റെ കീ കൈവശമുണ്ടെങ്കിൽ ബൂട്ട് ലിഡിനടുത്തു ചെന്ന് വാഹനത്തിന്റെ മധ്യത്തിലേക്ക് കാൽ കാട്ടിയാൽ അത് താനെ തുറക്കുകയും ചെയ്യും. സ്വിച്ച് അമർത്തി ബൂട്ട് താഴ്ത്തുകയുമാകാം. വാഹനത്തിനകത്ത് മുന്നിലും പിന്നിലും കപ്‌ഹോൾറുകളും ബോട്ടിൽ ഹോൾഡറുകളും ഗ്ലോബോക്‌സും ആംറെസ്റ്റിനു താഴെ സ്റ്റോറേജ് സ്‌പേസുമൊക്കെ നൽകിയിട്ടുമുണ്ട്. ഡാഷ് ബോർഡിലെ യു എസ് ബിക്കു പുറമേ, ആം റസ്റ്റിനടിയിലുള്ള സ്റ്റോറേജ് സ്‌പേസിലും യു എസ് ബി ചാർജിങ് സംവിധാനം നൽകിയിട്ടുണ്ട്. മികച്ച ലെഗ് റൂമും ഹെഡ്‌റൂമുമൊക്കെ സൂപ്പർബിലുണ്ട്. ഓട്ടോമാറ്റിക് ത്രീസോൺ എയർ കണ്ടീഷണറായതിനാൽ യാത്ര അതീവ സുഖകരമാണ്. ഡ്രൈവിങ്ങിന് ഇക്കോ, നോർമൽ, സ്‌പോർട്ട്, ഇൻഡ്യുജുവൽ എന്നിങ്ങനെയുള്ള മോഡുകളുള്ളതിനാൽ ഹൈവേകളിലും സിറ്റി ഡ്രൈവിങ്ങും വേറിട്ട മോഡുകൾ പരീക്ഷിക്കുകയുമാകാം.

മുന്നിൽ വെന്റിലേറ്റഡ് ഡിസ്‌ക് ബ്രേക്കുകളും പിന്നിൽ ഡിസ്‌ക്ക് ബ്രേക്കുമാണ് സൂപ്പർബിലുള്ളത്. അതിസുന്ദരമായ അലോയ് വീലുകളും ക്രോം ഇൻസേർട്ടുകളുള്ള ബമ്പറും ടെയ്ൽ ഗേറ്റും. 156 എംഎം ആണ് ഗ്രൗണ്ട് ക്ലിയറൻസ്. ഡേടൈം എൽ ഇഡി ലൈറ്റുകളും ആംബിയന്റ് ഇന്റീരിയർ ലൈറ്റിങ്ങും ജിപിഎസ്, യുഎസ്ബി, ഓക്‌സിലിയറി, ബ്ലൂടൂത്ത്, കോംപാറ്റിലിബിറ്റി തുടങ്ങി സ്റ്റീയറിങ് മൗണ്ടഡ് കൺട്രോളുകളും വോയ്‌സ് കമാൻഡും തുടങ്ങി ഫീച്ചറുകളുടെ കളിയാണ് സൂപ്പർബ് എൽ ആന്റ് കെയിൽ.

”സൂപ്പർബിൽ പൂർണ തൃപ്തനാണ് ഞാൻ. മലയാളം സ്‌കോഡ ഡീലർഷിപ്പിലെ ജീവനക്കാരുടെ പ്രൊഫഷണലിസവും എടുത്തു പറയേണ്ടതു തന്നെയാണ്. കൃത്യമായ രീതിയിൽ സമയാസമയത്തുള്ള പ്രോസസിങ്ങും കൃത്യമായ ഡെലിവറിയും അവർ മികച്ച ഡീലർഷിപ്പാണെന്നതിന്റെ തെളിവാണ്. സൂപ്പർബും മലയാളം സ്‌കോഡയും ഒരുപോലെ മികച്ച അനുഭവമാണ് എനിക്ക് സമ്മാനിച്ചതെന്ന് തുറന്നു സമ്മതിക്കാൻ എനിക്കൊരു മടിയുമില്ല,” രജനീഷ് രാജൻ പറഞ്ഞു നിർത്തുന്നു. ഇതിനേക്കാൾ വലിയ മറ്റേത് അംഗീകാരമാണ് സൂപ്പർബിനും മലയാളം സ്‌കോഡയ്ക്കും വേണ്ടത്?$

Vehicle Sold By:
Malayalam Skoda
TVM, Ph: 79092 57015

Leave a Reply

Your email address will not be published. Required fields are marked *

shares