പൊതുജനം കഴുത!
August 24, 2021
Test Ride: Honda CB500 X
August 24, 2021

Test Ride: Royal Enfield Continental GT 650

റോയൽ എൻഫീൽഡിന്റെ 650 ദ്വയങ്ങളിലെ കോണ്ടിനെന്റൽ ജിടിയുടെ 2021 വേർഷൻ വന്നിട്ടുണ്ട്. എന്തൊക്കെയാണ് പുതിയ ജിടിയുടെ പ്രത്യേകതകൾ?….

എഴുത്ത്: ജുബിൻ ജേക്കബ് ഫോട്ടോ: പ്രപഞ്ച് എം കെ

1960കളിലെ കാഫേ റേസർ സംസ്‌കാരത്തിനൊപ്പം ചേരാനാണ് റോയൽ എൻഫീൽഡ് കോണ്ടിനെന്റൽ ജി.ടി എന്നൊരു മോഡലിനെ രംഗത്തെത്തിച്ചത്. 1963ൽ തന്നെ പ്രോട്ടോടൈപ് നിർമ്മിച്ച ഈ ബൈക്ക് 250സിസി ആയിരുന്നു. ഭൂരിപക്ഷം കാഫേ റേസറുകളും കസ്റ്റമൈസ്ഡ് ബൈക്കുകളായിരുന്ന അക്കാലത്ത് ബ്രിട്ടനിലെ ഏറ്റവും വേഗമേറിയ 250 സിസി ബൈക്കായിരുന്നു റോയൽ എൻഫീൽഡ് കോണ്ടിനെന്റൽ ജി.ടി. ഇതിപ്പൊ എന്തിനാ ഇവിടെ പറയുന്നതെന്ന് ചോദിച്ചാൽ, ഒരു അവസരം കിട്ടിയപ്പോ പറഞ്ഞെന്നേയുള്ളൂ. 2013ൽ റോയൽ എൻഫീൽഡ് ഇന്ത്യക്കാർക്ക് ഒരു സമ്മാനം കൊടുത്തിരുന്നു. അതിന്റെ പേരാണ് കോണ്ടിനെന്റൽ ജിടി 535. ഇന്ത്യക്കാർ കണ്ടുശീലിച്ച റോയൽ എൻഫീൽഡ് ബൈക്കുകളിൽ നിന്നും തികച്ചും വ്യത്യസ്തമായൊരു അവതാരമായിരുന്നു അത്. മേൽപ്പറഞ്ഞ 250 സിസി കോണ്ടിനെന്റൽ ജിടിയുടെ ഇരുപത്തൊന്നാം നൂറ്റാണ്ടിലെ പുനർജന്മമായിരുന്നു കോണ്ടിനെന്റൽ ജിടി 535. 1960കളിലെ കാഫേ റേസർ ശൈലിയുടെ നൂതനമായൊരു ആവിഷ്‌കാരം എന്നൊക്കെ വിളിക്കാവുന്ന മോഡൽ.

പക്ഷേ പല പ്രശ്‌നങ്ങൾ കാരണം ജിടിയുടെ വില്പന റോയൽ എൻഫീൽഡിന്റെ പ്രതീക്ഷയ്‌ക്കൊത്ത് ഉയർന്നില്ലെന്നു മാത്രമല്ല, അങ്ങനെയൊരു മോഡലുണ്ടെന്ന് ഡീലർമാർ പോലും മറന്ന അവസ്ഥയിലായി കാര്യങ്ങൾ. 2017ൽ ഇറ്റലിയിലെ മിലനിൽ നടന്ന ഐക്മ മോട്ടോർസൈക്കിൾ ഷോയിലാണ് റോയൽ എൻഫീൽഡ് ലോകത്തെ ഞെട്ടിച്ചത്. അതേ, ബ്രിട്ടനു പുറത്ത് ആദ്യമായി റോയൽ എൻഫീൽഡ് ഒരു ട്വിൻ സിലിൻഡർ മോട്ടോർസൈക്കിൾ നിർമ്മിച്ചിരിക്കുന്നു. ഒന്നല്ല, രണ്ടെണ്ണം. ഇന്റർസെപ്റ്ററിനു പുറമെ മറ്റൊരു വേരിയന്റ് അവതരിപ്പിക്കുമ്പോൾ അതിനെ എന്തു വിളിക്കണമെന്ന കാര്യത്തിൽ റോയൽ എൻഫീൽഡിനു യാതൊരു ശങ്കയുമുണ്ടായില്ല. അങ്ങനെയായിരുന്നു കോണ്ടിനെന്റൽ ജിടി 650യുടെ ജനനം. ഏറ്റവും പുതിയ കോണ്ടിനെന്റൽ ജിടി 650ക്ക് എന്തൊക്കെ പ്രത്യേകതകളാണുള്ളതെന്ന് നമുക്കൊന്നു നോക്കാം.

കാഴ്ച

ഒരേ പ്‌ളാറ്റ്‌ഫോമിൽ തന്നെയാണ് ഇന്റർസെപ്റ്ററും കോണ്ടിനെന്റൽ ജിടിയും പിറന്നുവീണിരിക്കുന്നത്. എന്നറിയാമല്ലോ. കാഴ്ചയിൽ കാര്യമായ മാറ്റങ്ങളില്ലാതെയാണ് പുതിയ മോഡലും വന്നിരിക്കുന്നത്. മുന്നിലെ കാഴ്ചയിൽ ഞാനാദ്യം ശ്രദ്ധിച്ചത് പുതിയ ഹെഡ്ലാമ്പാണ്. ക്‌ളാസ്സിക് ശൈലിയിലായിരുന്ന ഹെഡ്ലാമ്പ് ക്‌ളിയർ ലെൻസുള്ള, ഹിമാലയനിൽ കാണുന്ന തരം യൂണിറ്റായി മാറിയിരിക്കുന്നു. ആധുനികതയാണ് ഉദ്ദേശിച്ചതെങ്കിൽ ഇതൊരു എൽഇഡി യൂണിറ്റാക്കാമായിരുന്നു. വശങ്ങളിലേക്കു വരുമ്പോൾ സീറ്റിന്റെ ഡിസൈനിൽ നേരിയ മാറ്റം കാണുന്നുണ്ട്. കുറച്ചുകൂടി നല്ല കുഷ്യനിങ്ങ് ഉള്ള സീറ്റാണ് കോണ്ടിനെന്റൽ ജിടിക്ക് റോയൽ എൻഫീൽഡ് നൽകിയിരിക്കുന്നതെന്ന് കാണാനാവും.

പിന്നെ അടിമുടി ശ്രദ്ധിച്ചു നോക്കിയിട്ടും മാറ്റങ്ങളൊന്നും കാണാനായില്ലെന്നു പറയാം. പിന്നെ എന്താണ് പ്രത്യക്ഷത്തിലുള്ള മാറ്റം എന്ന് ചോദിച്ചാൽ പുതിയ അഞ്ചു നിറങ്ങളുടെ വരവാണത്. കോണ്ടിനെന്റൽ ജിടി 535 ഇറങ്ങിയപ്പോൾ ഉണ്ടായിരുന്ന ചുവപ്പു നിറത്തോട് സമാനമായ റോക്കർ റെഡ് ഷേഡാണ് അതിൽ പ്രധാനം. ചുവപ്പിൽ വെളുത്ത റേസിങ്ങ് സ്‌ട്രൈപ്‌സോടു കൂടിയ റോക്കാർ റെഡ് തന്നെ ജിടിയുടെ നിറങ്ങളിലെ രാജാവ്. റോക്കർ റെഡിനു പുറമെ വെഞ്ച്യൂറാ സ്റ്റോം, ബ്രിട്ടീഷ് റേസിങ്ങ് ഗ്രീൻ, ഡക്‌സ് ഡീലക്‌സ് എന്നീ നിറങ്ങളും മിസ്റ്റർ ക്‌ളീൻ എന്ന ക്രോം ഫിനി
ഷ്ഡ് ടാങ്ക് ഉള്ള മോഡലുമുണ്ട്. കൂട്ടത്തിൽ ഏറ്റവും ഉയർന്ന വിലയുള്ളതും മിസ്റ്റർ ക്‌ളീൻ വകഭേദത്തിനാണ്.

റൈഡ്

സാങ്കേതികമായ മാറ്റങ്ങളൊന്നും ഇല്ലെന്നറിഞ്ഞിട്ടും ഒന്ന് ഓടിച്ചുനോക്കാമെന്ന് കരുതി കയറിയിരുന്നതാണ്. പുതിയ സീറ്റ് ഡിസൈനിന്റെ കാര്യം പറഞ്ഞിരുന്നല്ലോ, സംഗതി എനിക്കങ്ങു ബോധിച്ചു. ഇൻസ്ട്രമെന്റ് കൺസോളിനോ ബാക്കി കൺട്രോൾസിനോ മാറ്റങ്ങളൊന്നും കാണുന്നില്ല. എന്തായാലും സ്റ്റാർട്ട് ചെയ്യാം. ഇരട്ടച്ചങ്കനെ ഉണർത്തി. ആദ്യ മോഡലിനെക്കാൾ കുറെക്കൂടി റിഫൈൻഡ് ആയതു പോലെ തോന്നുന്നു. മുമ്പ് ബിഎസ് 6 ഹിമാലയൻ ഓടിച്ചപ്പോഴും ഇങ്ങനെ തോന്നിയിരുന്നു. ഇതോടെ എനിക്കു മനസ്സിലായ ഒരു കാര്യം പറയാം. അതിനു മുമ്പ് ഇവനെ ഒന്നോടിക്കാം.


648 സിസി സിംഗിൾ ഓവർഹെഡ് ക്യാം, 8 വാൽവ് എഞ്ചിനാണിത്. എയർ/ഓയിൽ കൂൾഡ് ആയ ഈ യൂണിറ്റിന്റെ പരമാവധി കരുത്ത് 7250 ആർപിഎമ്മിൽ 47 ബിഎച്പിയാണ്. ടോർക്ക് 5250 ആർപിഎമ്മിൽ 52 ന്യൂട്ടൺ മീറ്ററും. 270 ഡിഗ്രീ ക്രാങ്ക് ത്രോയാണ് പുതിയ ഇന്റർസെപ്റ്ററിലുള്ളത്. പഴയകാല ബ്രിട്ടീഷ് ബൈക്കുകളെല്ലാം പൊതുവേ 360 ഡിഗ്രീ ഫയറിങ്ങിൽ ഓടിക്കൊണ്ടിരുന്നവയാണ്. എങ്കിലും ട്രയംഫ് പോലെയുള്ള നിർമാതാക്കൾ പുതിയ മോഡലുകളിൽ 270 ഡിഗ്രീ ക്രാങ്ക് സെറ്റിങ്ങാണ് ഉപയോഗിക്കുന്നത്.


ഫസ്റ്റ് ഗിയറിൽ മുന്നോട്ടു നീങ്ങുമ്പോൾ തന്നെ ജിടിയുടെ സൗമ്യഭാവത്തിനുള്ളിലെ മൃഗീയത പുറത്തുവന്നു. കൊച്ചിയിൽ നിന്നും നൂറുകിലോമീറ്ററിലേറെ നീണ്ട റൈഡിനൊടുവിൽ എന്റെ വിലയിരുത്തൽ ശരിയാണെന്ന് ബോധ്യമായി. അതെന്താണെന്ന് പറയാം. റോയൽ എൻഫീൽഡ് അവരുടെ മോഡലുകളിൽ പരിഷ്‌കാരങ്ങൾ വരുത്തിക്കൊണ്ടേയിരിക്കുകയാണ്. പുറമേ പരസ്യപ്പെടുത്തുന്നില്ലെങ്കിലും ഉപയോഗിക്കുമ്പോൾ നന്നായി ആ വ്യത്യാസം അറിയാനാവുന്നുണ്ട്$

Vehicle Provided by:
Royal Enfield
Kochi,
Ph: 8879905658

Leave a Reply

Your email address will not be published. Required fields are marked *