OLA SCOOTER GETS 100,000 RESERVATIONS IN A DAY
July 22, 2021
ന്യൂജെന് ഫീച്ചറുകളുമായി ഒല ഇലക്ട്രിക് സ്‌കൂട്ടര്; വില 99,999 രൂപ
August 16, 2021

കൊച്ചിയിൽ ‘ടിവിഎസ് ഐക്യൂബ് ഇലക്ട്രിക്’ അവതരിപ്പിച്ചു. ഓൺറോഡ് വില 1,23,917 രൂപ

റോഡ് ഗതാഗത മന്ത്രി ആന്റണി രാജു, എറണാകുളം എംഎൽഎ ടി ജെ വിനോദ്, പ്രിൻസിപ്പൽ സെക്രട്ടറി എ ആർ ജ്യോതിലാൽ ഐഎഎസ്, കൊച്ചി മേയർ അനിൽ കുമാർ, ടിവിഎസ് മോട്ടോർ കമ്പനി ഫ്യൂച്ചർ മൊബിലിറ്റി വൈസ് പ്രസിഡന്റ് മനു സക്സേന, ടിവിഎസ് മോട്ടോർ കമ്പനി കോർപ്പറേറ്റ് റിലേഷൻസ് വൈസ് പ്രസിഡന്റ് സേതുരാമൻ എന്നിവർ ചേർന്ന് ടിവിഎസ് ഐക്യൂബ് ഇലക്ട്രിക് കൊച്ചിയിൽ അവതരിപ്പിക്കുന്നു.

നിലവിൽ കൊച്ചിയിലെ കൊച്ചിൻ ടിവിഎസിൽ സ്‌ക്കൂട്ടറിനുള്ള ചാർജിങ് യൂണിറ്റുകൾ സ്ഥാപിക്കും. തുടർന്ന് പട്ടണത്തിൽ വിപുലമായ ചാർജിങ് സംവിധാനങ്ങൾ കമ്പനി വികസിപ്പിക്കും.

പ്രമുഖ ഇരുചക്ര, ത്രിചക്ര വാഹന നിർമാതാക്കളായ ടിവിഎസ് മോട്ടോർ കമ്പനി തങ്ങളുടെ ടിവിഎസ് ഐക്യൂബ് ഇലക്ട്രിക് സ്‌കൂട്ടർ കൊച്ചിയിൽ അവതരിപ്പിച്ചു. സംസ്ഥാന റോഡ് ഗതാഗത മന്ത്രി ആന്റണി രാജുവും ടിവിഎസ് മോട്ടോർ കമ്പനി ജോയിന്റ് മാനേജിങ് ഡയറക്ടർ സുദർശൻ വേണുവും ചേർന്നാണ് ടിവിഎസ് ഐക്യൂബ് പുറത്തിറക്കിയത്. ആധുനിക ഇലക്ട്രിക് ഡ്രൈവ്ട്രെയിനും ടിവിഎസ് സ്മാർട്ട്എക്സ്‌കണക്ട് സംവിധാനവും പിന്തുണ നൽകുന്ന സൗകര്യപ്രദമായി റൈഡു ചെയ്യാവുന്ന ഹരിത നഗര സ്‌ക്കൂട്ടറാണ് ടിവിഎസ് ഐക്യൂബ്.

ടിവിഎസ് ഐക്യൂബ് 4.4 കിലോവാട്ട് ഇലക്ട്രിക് മോട്ടോറിന്റെ പിൻബലത്തിൽ പ്രസരണ നഷ്ടമില്ലാതെ ഉയർന്ന ശക്തിയും പ്രകടനവും കാഴ്ച വെക്കും. 78 കിലോമീറ്റർ പരമാവധി വേഗതയുള്ള ഈ സ്‌ക്കൂട്ടർ പൂർണമായി ചാർജു ചെയ്താൽ 75 കിലോമീറ്റർ സഞ്ചരിക്കാനാവും. 4.2 സെക്കന്റിൽ പൂജ്യത്തിൽ നിന്ന് 40 കിലോമീറ്റർ പ്രതി മണിക്കൂർ വേഗതയിലേക്കെത്താനാവുന്ന മികച്ച ആക്സിലറേഷനും ഇതിനുണ്ട്.

പുതുതലമുറാ ടിവിഎസ് സ്മാർട്ട്എക്സ്‌കണക്ട് സംവിധാനം, ആധുനിക ടിഎഫ്ടി ക്ലസ്റ്റർ, ടിവിഎസ് ഐക്യൂബ് ആപ്പ് എന്നിവയുമായാണ് ടിവിഎസ് ഐക്യൂബ് എത്തുന്നത്. ജിയോ ഫെൻസിങ്, വിദൂര ബാറ്ററി ചാർജ് സ്റ്റാറ്റസ്, നാവിഗേഷൻ സഹായം, ഒടുവിൽ പാർക്ക് ചെയ്ത സ്ഥലം മനസിലാക്കൽ, കോളുകളും എസ്എംഎസുകളും വരുന്നതിന്റെ അറിയിപ്പുകൾ തുടങ്ങിയ സൗകര്യങ്ങൾ ഈ ആപ്പിലുണ്ട്.

ക്യൂ പാർക്ക് അസിസ്റ്റ്, ഇക്കോണമി, പവർ മോഡുകൾ തെരഞ്ഞെടുക്കാനുള്ള സൗകര്യം, രാത്രിയും പകലുമുള്ള ഡിസ്പ്ലെ, റീജനറേറ്റീവ് ബ്രേക്കിങ് എന്നിവയും ശബ്ദമില്ലാത്ത സൗകര്യപ്രദമായ റൈഡും ഇതു നൽകുന്നു. ആകർഷകമായ വെളുത്ത നിറത്തിൽ ടിവിഎസ് ഐക്യൂബ് ഇലക്ട്രിക് രൂപകൽപന ചെയ്തിട്ടുള്ളത്. സ്ഫടിക വ്യക്തതയുള്ള എൽഇഡി ഹെഡ്ലാമ്പുകൾ, മുഴുവൻ എൽഇഡിയിലുള്ള ടെയിൽ ലാമ്പുകൾ, തിളങ്ങുന്ന സ്പോർട്ട്സ് ലോഗോ തുടങ്ങിയവ ഇതിന്റെ സവിശേഷതകളാണ്.

TVS iQube

ബ്ലൂടൂത്ത് കണക്ടിവിറ്റി, തത്സമയ ചാർജിംഗ് സ്റ്റാറ്റസ്, ആർഎഫ്ഐഡിയോടു കൂടിയ സുരക്ഷയുമായി വീട്ടിൽ ചാർജു ചെയ്യാനാവുന്ന സ്മാർട്ട്എക്സ്ഹോം എന്ന ശുപാർശ ചെയ്യപ്പെടുന്ന സംവിധാനം ഉപഭോക്താക്കൾക്ക് പ്രയോജനപ്പെടുത്താം. നിലവിൽ കൊച്ചിയിലെ കൊച്ചിൻ ടിവിഎസിൽ സ്‌ക്കൂട്ടറിനുള്ള ചാർജിങ് യൂണിറ്റുകൾ സ്ഥാപിക്കും. തുടർന്ന് പട്ടണത്തിൽ വിപുലമായ ചാർജിങ് സംവിധാനങ്ങൾ കമ്പനി വികസിപ്പിക്കും. ടിവിഎസ് ഐക്യൂബ് ഇലക്ട്രിക് കൊച്ചിയിലെ തെരഞ്ഞെടുത്ത ഡീലർഷിപ്പുകളിൽ ഇന്നു മുതൽ ലഭ്യമാകും. 1,23,917 രൂപയാണ് ഓൺ റോഡ് വില. (ഫെയിം 2 സബ്സിഡിക്കു ശേഷം). ബുക്കിങ് തുകയായ 5000 രൂപ നൽകി ടിവിഎസ് ഐക്യൂബ് ഇലക്ട്രിക് ഓൺലൈനായി ബുക്കു ചെയ്യാം.

ടിവിഎസ് മോട്ടോർ കമ്പനി ലോകോത്തര ഗ്രീൻ, കണക്റ്റഡ് ഉൽപ്പന്നങ്ങൾ വാഗ്ദാനം ചെയ്യുന്ന ഡിജിറ്റൽ യുഗ കമ്പനിയായി മാറുന്നു. ഇന്ത്യ മുന്നോട്ടു കുതിക്കുമ്പോൾ പരീക്ഷണങ്ങളുടെ പിൻബലത്തിൽ മുന്നോട്ടു വരുന്ന വാഹന സൗകര്യങ്ങൾക്കായിരിക്കും കൂടുതൽ എന്നും ഇന്ത്യൻ യുവാക്കൾ ഇതു കൂടുതലായി മനസിലാക്കുന്നുണ്ടെന്നും. ഇന്ത്യൻ യുവത്വത്തിൽ തങ്ങൾ കേന്ദ്രീകരിക്കുന്ന ശ്രദ്ധയാണ് ടിവിഎസിന്റെ ആദ്യ വൈദ്യുത വിഭാഗത്തിൽ ദൃശ്യമാകുന്നത്. ആധുനിക ഇലക്ട്രിക് ഡ്രൈവ്ട്രെയിനും പുതുതലമുറാ ടിവിഎസ് സ്മാർട്ട്എക്സ്‌കണക്ട് സംവിധാനവും സംയോജിപ്പിച്ചാണ് ടിവിഎസ് ഐക്യൂബ് അവതരിപ്പിക്കുന്നത്. ബംഗളൂരു, ഡെൽഹി. ചെന്നൈ, പൂനെ എന്നിവിടങ്ങളിലെ വിജയകരമായ പ്രതികരണങ്ങൾക്കു ശേഷം തങ്ങൾ വൈദ്യുത സ്‌ക്കൂട്ടർ കൊച്ചിയിലുമെത്തിക്കുകയാണെന്നും കൂടുതൽ ഉയരങ്ങളിലേക്കു കുതിക്കാനാവുമെന്നു തങ്ങൾക്ക് ആത്മവിശ്വാസമുണ്ടെന്നും, ഉപയോക്താക്കൾക്ക് സമ്പൂർണ്ണ ഡിജിറ്റൽ റീട്ടെയിൽ അനുഭവം ലഭ്യമാക്കുന്ന ഡിജിറ്റൽ പ്ലാറ്റ്ഫോമുകളോടുകൂടിയാണ് ടിവിഎസ് ഐക്യൂബ് ഇലക്ട്രിക് ഇക്കോസിസ്റ്റം നിർമ്മിച്ചിരിക്കുന്നത്, ടിവിഎസ് മോട്ടോർ കമ്പനി ജോയിന്റ് മാനേജിങ് ഡയറക്ടർ ശ്രീ സുദർശൻ വേണു ചൂണ്ടിക്കാട്ടി.

Leave a Reply

Your email address will not be published. Required fields are marked *